പച്ചക്കറി തൈ വിതരണം ചെയ്തു

കീഴുപറമ്പ് : കീഴുപറമ്പ് ഗ്രാമ പഞ്ചായത്ത് 2023-24 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ഹൈ ടെൻസിറ്റി പോളി എത്ലീൻ (എച്ച്ഡിപിഇ) ചട്ടിയിൽ പച്ചക്കറി തൈ വിതരണത്തിൻ്റെ പഞ്ചായത്ത് തല ഉദ്ഘാടനം വാർഡ് മൂന്നിൽ വെച്ചു ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് വി.പി സഫിയ നിർവ്വഹിച്ചു. പച്ചക്കറി കൃഷിക്ക് പ്രോത്സാഹനം നൽകുന്നതിലൂടെ ഭാവി തലമുറയുടെ ആരോഗ്യ സംരക്ഷണം ലക്ഷ്യമിടുകയാണ് ഈ പദ്ധതിയിലൂടെ. വാർഷിക പദ്ധതിയിൽ 10,07,678 രൂപയാണ് വകയിരുത്തിയിട്ടുള്ളത്. പഞ്ചായത്തിലെ മുഴുവൻ വീടുകളിലും പച്ചക്കറി ഉത്പാദനം ഉണ്ടാവാനുള്ള ശ്രമമാണ് ഈ പദ്ധതിയിലൂടെ ഉദ്ദേശിക്കുന്നത്. പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.പി.എ റഹ്മാൻ അധ്യക്ഷത വഹിച്ചു. വികസന സ്റ്റാൻ്റിഗ് കമ്മിറ്റി ചെയർമാൻ സി.കെ സഹ്ല മുനീർ സ്വാഗതം ആശംസിച്ച ചടങ്ങിൽ വാർഡ് മെമ്പർമാരായ റഫീഖ് ബാബു, വിജയ ലക്ഷ്മി, മൂന്നാം വാർഡ് വികസന സമിതി അംഗങ്ങളായ കെ. ജാഫർ മാസ്റ്റർ, മുസ്തഫ മാസ്റ്റർ, ഷാജി നടുത്തൊടി, അജ്മൽ, മുൻ മെമ്പർ ജമീല ഇബ്രാഹിം, വി.പി അബ്ദുസ്സലാം, അബ്ദുൽ ഗഫൂർ ടി തുടങ്ങിയവർ ആശംസകൾ അറിയിച്ചു സംസാരിച്ചു. മുനീർ സി.കെ നന്ദിയും രേഖപ്പെടുത്തി.