Gulf

സൂപ്പർ സീറ്റ് സെയിലുമായി എയർ അറേബ്യ; നിരക്ക് 129 ദിർഹം മുതൽ

ഷാർജ: ഷാർജ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ബജറ്റ് എയർലൈൻ ആയ എയർ അറേബ്യയുടെ സൂപ്പർ സീറ്റ് സെയിൽ തിങ്കളാഴ്ച ആരംഭിക്കും. വിവിധ റൂട്ടുകളിലേക്കുള്ള ആകർഷകമായ നിരക്കുകളാണ് കമ്പനി പ്രഖ്യാപിച്ചിരിക്കുന്നത്. ഫെബ്രുവരി 17 മുതൽ മാർച്ച് രണ്ടു വരെയാണ് പ്രത്യേക നിരക്കിൽ മുൻകൂട്ടി ടിക്കറ്റുകൾ കരസ്ഥമാക്കാൻ സാധിക്കുക. 129 ദിർഹത്തിലാണ് നിരക്ക് ആരംഭിക്കുന്നത്.

ഇങ്ങനെ കരസ്ഥമാക്കുന്ന ടിക്കറ്റിൽ സെപ്റ്റംബർ ഒന്നു മുതൽ 2026 മാർച്ച് 28 വരെ സഞ്ചരിക്കാനാവും. ലോകത്ത് എവിടേക്കും എവിടെ നിന്നും ടിക്കറ്റ് ബുക്ക് ചെയ്യാൻ സാധിക്കും എന്നതാണ് ഇതിന്റെ ഏറ്റവും വലിയ സവിശേഷത. മൊത്തം അഞ്ചുലക്ഷം ടിക്കറ്റുകളാണ് ഓഫറിന്റെ ഭാഗമായി എയർ അറേബ്യ നൽകുന്നത്.

The post സൂപ്പർ സീറ്റ് സെയിലുമായി എയർ അറേബ്യ; നിരക്ക് 129 ദിർഹം മുതൽ appeared first on Metro Journal Online.

See also  ഏഴ് വർഷത്തിന് ശേഷം യുഎഇയിൽ ഇന്ന് പൂർണ്ണ ചന്ദ്രഗ്രഹണം ദൃശ്യമാകും

Related Articles

Back to top button