Kerala

പ്രധാനമന്ത്രി നരേന്ദ്രമോദി മാർച്ച് 11ന് കൊച്ചിയിൽ; എൻഡിഎ തെരഞ്ഞെടുപ്പ് ക്യാമ്പയിൻ ഉദ്ഘാടനം ചെയ്യും

പ്രധാനമന്ത്രി നരേന്ദ്ര മോദി കേരളത്തിലേക്ക്. എൻ.ഡി.എ തെരഞ്ഞെടുപ്പ് ക്യാമ്പയ്ൻ പ്രധാനമന്ത്രി 11ന് കൊച്ചിയിൽ ഉദ്ഘാടനം ചെയ്യുമെന്ന് ബി ജെ പി സംസ്ഥാന ജനറൽ സെക്രട്ടറി എസ്. സുരേഷ് പറഞ്ഞു. ചടങ്ങിൽ അരലക്ഷം പേർ പങ്കെടുക്കും. മാറ്റം തുടങ്ങാം വികസിത കേരളം മോദിയ്‌ക്കൊപ്പം എന്നതാണ് എൻ ഡി എ മുദ്രാവാക്യം. കൊച്ചിയിൽ 11 ന് നരേന്ദ്ര മോദിയുടെ റോഡ് ഷോ നടക്കും. 

കലൂർ സ്റ്റേഡിയത്തിന് മുമ്പിൽ ആയിരിക്കും പ്രധാനമന്ത്രിയുടെ റോഡ് ഷോ നടക്കുക. രാഹുൽ ഗാന്ധി പറയുന്നതെല്ലാം പരാജയങ്ങളുടെ പ്രഖ്യാപനം. വി.ഡി സതീശന്റെ യാത്രയും പരാജയമാണ്. ജമാഅത്തെ ഇസ്ലാമിയുടെ അച്ചാരം വാങ്ങിയുള്ള യാത്രയാണത്. പ്രധാനമന്ത്രിയുടെ പ്രസംഗത്തിൽ പ്രത്യേക പ്രഖ്യാപനങ്ങൾ ഉണ്ടാകുമെന്നും എസ് സുരേഷ് വ്യക്താമാക്കി.

നേരത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദി മാർച്ച് ആറിന് കൊച്ചിയിൽ എത്താനാണ് തീരുമാനിച്ചത്. ഇത് പിന്നീട് 11ലേക്ക് മാറ്റുകയായിരുന്നു. മതമേലധ്യക്ഷന്മാരുമായും പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തും. മോദിയുടെ വരവോടെ നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഔദ്യോഗിക തുടക്കമിടാനാണ് ബിജെപി നീക്കം.

See also  ലക്കിഭാസ്‌കര്‍ സിനിമ കാണുന്നതിനിടെ തിയേറ്ററില്‍ അപകടം; രണ്ട് പേര്‍ക്ക് പരുക്കേറ്റു

Related Articles

Back to top button