Gulf

എഴുത്തുകാരന്‍ ബിജു ജോസഫ് കുന്നുംപുറം അന്തരിച്ചു

അജ്മാന്‍: പ്രമുഖ പ്രവാസി എഴുത്തുകാരനും കലാ-സാംസ്‌കാരിക രംഗങ്ങളിലെ നിറസാന്നിധ്യവുമായിരുന്ന ബിജു ജോസഫ് കുന്നുംപുറം (52) അന്തരിച്ചു. നോവലുകള്‍ ഉള്‍പ്പെടെ 5 പുസ്തകങ്ങളുടെ രചയിതാവാണ്. ഷാര്‍ജയിലെ ഹമരിയ ഫ്രീസോണിലുള്ള സ്വകാര്യ സ്ഥാപനത്തില്‍ അക്കൗണ്ട്‌സ് മാനേജര്‍ ആയിരുന്ന ബിജുവിന് ഈ മാസം ആറിനായിരുന്നു മസ്തിഷ്‌കാഘാതം സംഭവിച്ചത്.

തൊടുപുഴ മലങ്കര എസ്റ്റേറ്റിലെ ആശുപത്രി കവലയിലെ മമ്മൂട്ടില്‍ പാടിയില്‍ പാപ്പന്റെയും അന്നക്കുട്ടിയുടെയും മകനാണ്. അജ്മാനിലെ ശൈഖ് ഖലീഫ ആശുപത്രിയില്‍ ചികിത്സയെ കഴിയവേ കഴിഞ്ഞ 10 ദിവസമായി വെന്റിലേറ്ററിലായിരുന്നു. ഇദ്ദേഹത്തിന്റെ ആഗ്രഹപ്രകാരം അവയവങ്ങള്‍ ദാനംചെയ്യാന്‍ ആവശ്യമായ നടപടികള്‍ പൂര്‍ത്തിയാക്കിയതായി ബന്ധുക്കള്‍ അറിയിച്ചു. ദീര്‍ഘകാലമായി ഭാര്യക്കും മക്കള്‍ക്കുമൊപ്പം അജ്മാനില്‍ ആയിരുന്നു താമസം. മൃതദേഹം നടപടികള്‍ പൂര്‍ത്തിയാക്കിയാല്‍ നാട്ടിലേക്ക് കൊണ്ടുപോയി സംസ്‌കരിക്കുമെന്ന് ബന്ധുക്കള്‍ വ്യക്തമാക്കി. മക്കള്‍: ആഷിക് ബിജു അനേന ബിജു.

See also  റോഡ് മുറിച്ചു കടക്കുമ്പോള്‍ വാഹനമിടിച്ച് മലപ്പുറം സ്വദേശി ഒമാനില്‍ മരിച്ചു

Related Articles

Back to top button