National

പുൽവാമ ഭീകരാക്രമണത്തിന് ഇന്ന് ആറ് വയസ്; ധീരസൈനികരുടെ ഓർമയിൽ രാജ്യം

കാശ്മീരിലെ പുൽവാമ ഭീകരാക്രമണം നടന്നിട്ട് ഇന്ന് ആറ് വർഷം തികയുന്നു. മലയാളിയായ വിവി വസന്തകുമാർ അടക്കം 40 സിആർപിഎഫ് സൈനികരാണ് ചാവേറാക്രമണത്തിൽ വീരമൃത്യു വരിച്ചത്. 2019 ഫെബ്രുവരി 14ന് പുൽവാമയിൽ സിആർപിഎഫ് ജവാൻമാർ സഞ്ചരിച്ച വാഹനത്തിന് നേർക്കായിരുന്നു ഭീകരാക്രമണം നടന്നത്

വാഹനവ്യൂഹം അവന്തിപോരക്ക് സമീപമെത്തിയപ്പോൾ 100 കിലോഗ്രാം സ്‌ഫോടക വസ്തുക്കൾ നിറച്ച സ്‌കോർപിയോ കാർ ചാവേറായി എത്തിയ ഭീകരൻ വാഹനങ്ങൾക്ക് ഇടയിലേക്ക് ഇടിച്ചു കയറ്റുകയായിരുന്നു. 76ാം നമ്പർ ബറ്റാലിയന്റെ ബസിലുണ്ടായിരുന്ന 40 സൈനികരാണ് വീരമൃത്യു വരിച്ചത്

മറ്റ് ബസുകളിലുണ്ടായിരുന്ന സൈനികരിൽ പലർക്കും ഗുരുതരമായി പരുക്കേറ്റു. പാക്കിസ്ഥാൻ കേന്ദ്രമായി പ്രവർത്തിക്കുന്ന ഭീകരസംഘടന ജെയ്‌ഷെ മുഹമ്മദായിരുന്നു ചാവേറാക്രമണത്തിന് പിന്നിൽ.

The post പുൽവാമ ഭീകരാക്രമണത്തിന് ഇന്ന് ആറ് വയസ്; ധീരസൈനികരുടെ ഓർമയിൽ രാജ്യം appeared first on Metro Journal Online.

See also  പുഷ്പ 2 റിലീസിനിടെയുണ്ടായ അപകടം: പരുക്കേറ്റ ഒമ്പത് വയസുകാരന് മസ്തിഷ്‌ക മരണം സ്ഥിരീകരിച്ചു

Related Articles

Back to top button