Local

യുവജനങ്ങൾക്കായി പ്രസംഗ പരിശീലന ക്ലാസ് സംഘടിപ്പിച്ചു

 

കൂടരഞ്ഞി : കൂടരഞ്ഞി ഒയിസ്ക ചാപ്റ്റർ യുവജനങ്ങൾക്കായി പ്രസംഗ പരിശീലന ക്ലാസ് സംഘടിപ്പിച്ചു. പ്രോഗ്രാം ഒയിസ്ക ജില്ലാ പ്രസിഡണ്ട് ശ്രീ. ഫിലിപ്പ് ആൻ്റണി ഉദ്ഘാടനം ചെയ്തു. ഇന്റർനാഷണൽ ട്രെയിനറും ഒയിസ്ക സൗത്ത് ഇന്ത്യൻ സെക്രട്ടറിയുമായ ശ്രീ.വി.പി സുകുമാരൻ കുട്ടികൾക്ക് ക്ലാസ് എടുത്തു.

ഒരു പ്രാസംഗികൻ കേൾവിക്കാരെ എത്രമാത്രം പരിഗണിക്കണമെന്നും, എതെല്ലാം തരത്തിലുള്ള മര്യാദകൾ പാലിക്കണമെന്നും, പ്രാസംഗികൻ അവൻ്റെ വസ്ത്രധാരണം , ശ്രദ്ധിക്കണമെന്നും സംസാരിക്കുന്ന ആശയങ്ങൾ, അത് കൈമാറുന്ന രീതി എല്ലാം തിരിച്ചറിയുകയും വേണമെന്ന സന്ദേശമാണ് ക്ലാസ്സിൽ നൽകിയത്.

ജില്ലാ സെക്രട്ടറി ശ്രീ. സണ്ണി ജോസഫ്, കൂടരഞ്ഞി ചാപ്റ്റർ പ്രസിഡൻറ് അജു ആൻറണി , ബിജു മാനുവൽ, ബിജു മാത്യു, അമൽഹ അവറാച്ചൻ എന്നിവർ പ്രോഗ്രമിന് ആശംസകൾ അർപ്പിച്ചു സംസാരിച്ചു.

See also  കർഷക സെമിനാർ സംഘടിപ്പിച്ചു

Related Articles

Back to top button