Education

ജാഫർ ഇടുക്കിക്കെതിരെ ലൈംഗികാതിക്രമ പരാതി; നൽകിയത് ആലുവ സ്വദേശിനിയായ നടി

നടൻ ജാഫർ ഇടുക്കിക്കെതിരെ ലൈംഗികാതിക്രമ പരാതി നൽകി ആലുവ സ്വദേശിനിയായ നടി. വർഷങ്ങൾക്ക് മുമ്പാണ് സംഭവം നടന്നതെന്ന് യുവതിയുടെ പരാതിയിൽ പറയുന്നു. ഡിജിപിക്കും പ്രത്യേക അന്വേഷണ സംഘത്തിനും ഓൺലൈനായാണ് നടി പരാതി നൽകിയത്

നേരത്തെ മുകേഷ്, ജയസൂര്യ, ബാലചന്ദ്രമേനോൻ എന്നിവരടക്കം ഏഴ് പേർക്കെതിരെ പരാതി നൽകിയ നടി തന്നെയാണ് ജാഫർ ഇടുക്കിക്കെതിരെയും പരാതി നൽകിയത്. ദേ ഇങ്ങോട്ട് നോക്കിയേ എന്ന സിനിമയുടെ ലൊക്കേഷനിൽ വെച്ച് ജാഫർ ഇടുക്കി മോശമായി പെരുമാറിയെന്ന് നടി പറയുന്നു

സമൂഹ മാധ്യമങ്ങളിലെ അഭിമുഖങ്ങളിലൂടെ ഇത് സംബന്ധിച്ച വിവരങ്ങൾ നടി പറഞ്ഞിരുന്നു. ഇതേ അഭിമുഖത്തിലാണ് ബാലചന്ദ്ര മേനോനെതിരെയും പരാതി ഉന്നയിച്ചത്.

The post ജാഫർ ഇടുക്കിക്കെതിരെ ലൈംഗികാതിക്രമ പരാതി; നൽകിയത് ആലുവ സ്വദേശിനിയായ നടി appeared first on Metro Journal Online.

See also  ദുരന്തബാധിതര്‍ക്കുള്ള കിറ്റ് വിതരണം നിര്‍ത്തിവയ്ക്കണമെന്ന് വയനാട് കളക്ടര്‍; ഭക്ഷ്യവസ്തുക്കളുടെ ഗുണനിലവാരം പരിശോധിക്കും

Related Articles

Back to top button