Gulf

യുഎഇ പ്രസിഡന്റിന്റെ ഇറ്റാലിയന്‍ പര്യടനം 24ന് തുടങ്ങും

അബുദാബി: യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്‌യാന്റെ ഇറ്റാലിയന്‍ പര്യടനം 24(തിങ്കള്‍)ന് ആരംഭിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. ഇരു രാജ്യങ്ങള്‍ക്കും ഇടയിലെ സൗഹൃദവും സഹകരണവും വര്‍ദ്ധിപ്പിക്കുന്നതിന് പ്രസിഡണ്ടിന്റെ സന്ദര്‍ശനം ഇടയാക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. ഇറ്റാലിയന്‍ പ്രസിഡന്റ് സെര്‍ജിയോ മാറ്ററെല്ലയുമായും പ്രധാനമന്ത്രി ജോര്‍ജിയ മെലോണിയുമായും ശൈഖ്് മുഹമ്മദ് കൂടിക്കാഴ്ച നടത്തും.

പുനരുപയോഗ ഊര്‍ജ്ജം, നിര്‍മ്മിത ബുദ്ധി, നിക്ഷേപം, സാമ്പത്തികം, നൂതനസാങ്കേതികവിദ്യ, സാംസ്‌കാരിക വിനിമയം എന്നീ മേഖലകളിലെല്ലാം ഇരു രാജ്യങ്ങളും ഏറെ സഹകരിച്ചാണ് പ്രവര്‍ത്തിക്കുന്നത്. യുഎഇ പ്രസിഡന്റിന്റെ സന്ദര്‍ശനത്തോടെ ഇരുരാജ്യങ്ങളും തമ്മിലുള്ള തന്ത്രപരമായ സഹകരണവും ഉഭയകക്ഷി ബന്ധവും പുതിയ തലത്തിലേക്ക് എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

The post യുഎഇ പ്രസിഡന്റിന്റെ ഇറ്റാലിയന്‍ പര്യടനം 24ന് തുടങ്ങും appeared first on Metro Journal Online.

See also  ഗാസ വിഷയത്തില്‍ രാജ്യാന്തര സമൂഹത്തെ വിമര്‍ശിച്ച് ഒമാന്‍

Related Articles

Back to top button