കുവൈറ്റ് ദേശീയ ദിനം: 781 തടവുകാര്‍ക്ക് ശിക്ഷാ ഇളവ് പ്രഖ്യാപിച്ചു കുവൈത്ത് ഭരണാധികാരി

കുവൈത്ത് സിറ്റി: രാജ്യം 64ാമത് ദേശീയദിനം ആഘോഷിക്കുന്നതിന്റെ മുന്നോടിയായി പ്രവാസികള്‍ ഉള്‍പ്പെടെ 781 തടവുകാര്‍ക്ക് ശിക്ഷായിളവ് പ്രഖ്യാപിച്ച് കുവൈത്ത് അമീര്‍. വിവിധ ജയിലുകളില്‍ ശിക്ഷിക്കപ്പെട്ട് കഴിയുന്നവര്‍ക്കാണ് കുവൈത്ത് അമീര്‍ ശൈഖ് മിശാല്‍ അല്‍ അഹമ്മദ് അല്‍ ജാബിര്‍ അല്‍ സബ ശിക്ഷാ ഇളവ് പ്രഖ്യാപിച്ചിരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് കുവൈത്ത് ഭരണാധികാരി ഉത്തരവും പുറത്തിറക്കിയിട്ടുണ്ട്.
ശിക്ഷാ കാലാവധിയില്‍ അവശേഷിക്കുന്ന കാലം പൂര്‍ണമായും ഒഴിവാക്കി തടവ് അനുഭവിക്കുന്നവരെ മോചിപ്പിക്കല്‍, ശിക്ഷിക്കപ്പെട്ട കാലാവധി കുറക്കല്‍, തടവില്‍ നിന്നും മോചിപ്പിച്ച വിദേശികളെ നാടുകടത്തല്‍ തുടങ്ങിയവയാണ് ദേശീയ ദിനത്തിന്റെ ഭാഗമായി പ്രഖ്യാപിച്ചിരിക്കുന്ന ഇളവുകള്‍.
The post കുവൈറ്റ് ദേശീയ ദിനം: 781 തടവുകാര്‍ക്ക് ശിക്ഷാ ഇളവ് പ്രഖ്യാപിച്ചു കുവൈത്ത് ഭരണാധികാരി appeared first on Metro Journal Online.