Gulf
ലഹരി മരുന്ന് കടത്തുമായി ബന്ധപ്പെട്ട വെടിവെപ്പ് പ്രതികളെ റിയാദ് പോലീസ് അറസ്റ്റ് ചെയ്തു

റിയാദ്: ലഹരിമരുന്ന് കടത്തുമായി ബന്ധപ്പെട്ട തര്‍ക്കത്തിനിടെ ചേരിതിരിഞ്ഞ് വെടിവെപ്പ് നടത്തിയ സംഭവത്തില്‍ ഉള്‍പ്പെട്ടവരില്‍ ചിലരെ അറസ്റ്റ് ചെയ്തതായി റിയാദ് പോലീസ് അറിയിച്ചു.
അല്‍ നദീം ഡിസ്ട്രിക്ടിലായിരുന്നു ആവെടിവെപ്പ് അരങ്ങേറിയത്. പ്രതികളില്‍ ചിലര്‍ ഒളിവിലാണെന്നും ഇവര്‍ക്കായുള്ള അന്വേഷണം ആരംഭിച്ചതായും പോലീസ് വ്യക്തമാക്കി.
ഒളിവില്‍പോയ പ്രതികളെ അതിവേഗം കണ്ടെത്തുന്നതിനായി ഇവരുടെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രസിദ്ധീകരിച്ചതായും അധികൃതര്‍ വ്യക്തമാക്കി.
The post ലഹരി മരുന്ന് കടത്തുമായി ബന്ധപ്പെട്ട വെടിവെപ്പ് പ്രതികളെ റിയാദ് പോലീസ് അറസ്റ്റ് ചെയ്തു appeared first on Metro Journal Online.