Kerala

ഇടക്കൊച്ചി കൊലപാതകം: ആഷിക്കിനെ കൊന്നത് ഭാര്യയുമായി ബന്ധം തുടർന്നതിനാലെന്ന് പ്രതി

എറണാകുളം ഇടക്കൊച്ചിയിൽ ആഷിക്ക് എന്ന യുവാവിന്റെ മരണകാരണം തുടയിൽ ഏറ്റ വെട്ടെന്ന് പോലീസ്. ആളൊഴിഞ്ഞ പറമ്പിൽ പാര്‍ക്ക് ചെയ്തിരുന്ന വാഹനത്തിലാണ്‌
ആഷിക്കിന്റെ മൃതദേഹം കണ്ടത്. സംഭവം കൊലപാതകമെന്ന് തെളിഞ്ഞതോടെ ആഷിക്കിന്റെ കാമുകിയെയും ഭർത്താവിനെയും പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു

ഇടക്കൊച്ചി പഷ്ണിത്തോട് തോപ്പിൽ ഷിഹാബ്(39), ഭാര്യ ഷഹാന(32) എന്നിവരാണ് അറസ്റ്റിലായത്. സംഭവത്തിൽ ദുരൂഹത തോന്നിയ പോലീസ് നടത്തിയ അന്വേഷണത്തിലാണ് ദമ്പതികൾ പിടിയിലായത്. ആഷിക്കും ഷഹാനയും പ്രണയത്തിലായിരുന്നു. ഇതറിഞ്ഞ ഷിഹാബ് ഭാര്യയെ കൊണ്ട് ആഷിക്കിനെതിരെ പീഡന പരാതി നൽകി

തുടർന്ന് ആഷിക്കിനെ പോലീസ് അറസ്റ്റ് ചെയ്ത് റിമാൻഡിലാക്കി. ജയിലിൽ നിന്ന് പുറത്തിറങ്ങിയ ആഷിക്ക് ഷഹാനയുടെ നഗ്നചിത്രങങ്ങൾ പ്രചരിപ്പിക്കുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തി. ഇതാണ് കൊലപാതകത്തിന് കാരണമെന്നാണ് ദമ്പതികൾ നൽകിയ മൊഴി. അതേസമയം ജയിലിൽ നിന്ന് ഇറങ്ങിയ ശേഷവും ആഷിക്കും ഷഹാനയും തമ്മിൽ ബന്ധം തുടർന്നിരുന്നുവെന്നാണ് പോലീസ് പറയുന്നത്.

See also  ബിജെപി പ്രവർത്തകരെ കൊലപ്പെടുത്താൻ ശ്രമിച്ചെന്ന കേസ്; 12 സിപിഎം പ്രവർത്തകർക്ക് 7 വർഷം തടവ്

Related Articles

Back to top button