Gulf

തിരൂര്‍ സ്വദേശി ഹൃദയാഘാതത്താല്‍ മരിച്ചു – Metro Journal Online

സലാല: മലപ്പുറം ജില്ലയിലെ തിരൂര്‍ നിറമരത്തൂര്‍ സ്വദേശി സലാലയില്‍ ഹൃദയാഘാതത്താല്‍ മരിച്ചു. വള്ളിക്കാഞ്ഞിരം് തേക്കില്‍ വീട്ടില്‍ ഉസ്മാന്‍ (56) ആണ് മരിച്ചത്. ഇന്നലെ രാവിലെ 11:30 ഓടെ ജോലി ചെയ്യുന്ന സ്വദേശിയുടെ വീടിനു മുന്നില്‍ കുഴഞ്ഞുവീഴുകയായിരുന്നു. ഉടന്‍ സുല്‍ത്താന്‍ ഖാബൂസ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

നേരത്തെ സൗദിയില്‍ ജോലിചെയ്തിരുന്ന ഉസ്മാന്‍ ഏതാനും മാസം മുന്‍പാണ് സലാലയിലേക്ക് എത്തിയത്. നിയമ നടപടികള്‍ പൂര്‍ത്തിയായശേഷം മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധുക്കള്‍ അറിയിച്ചു. ഉസ്മാന്റെ സഹോദരന്‍ സലാലയിലാണ് കഴിയുന്നത്. ഭാര്യ: ഫൗസിയ. മക്കള്‍: ഫാത്തിമ റിഫാന, ഫാത്തിമ റുഫൈദ, ഫാത്തിമ റിസ.

See also  യുവതിയെ പീഡിപ്പിച്ച ടാക്‌സി ഡ്രൈവര്‍ക്ക് ഒരു വര്‍ഷം തടവ്

Related Articles

Back to top button