Gulf

പ്ലാസ്റ്റിക് ബാഗ് നിരോധനം കൂടുതല്‍ മേഖലയിലേക്ക് വ്യാപിപ്പിക്കാന്‍ ഒമാന്‍

മസ്‌കത്ത്: പ്ലാസ്റ്റിക് ക്യാരിബാഗുകള്‍ക്കുള്ള നിരോധനം 2025 ജനുവരി ഒന്നുമുതല്‍ കൂടുതല്‍ മേഖലയിലേക്ക് വ്യാപിപ്പിക്കുമെന്ന് ഒമാന്‍ വാണിജ്യ-വ്യവസായ-നിക്ഷേപ പ്രോത്സാഹന മന്ത്രാലയം അറിയിച്ചു. നിയമം ലംഘിക്കുന്നവരില്‍നിന്നും 50 റിയാല്‍ മുതല്‍ 1,000 റിയാല്‍വരെ പിഴ ഈടാക്കും. 2027 ജൂലൈ ആവുമ്പോഴേക്കും രാജ്യത്തെ പ്ലാസ്റ്റിക് ക്യാരിബാഗ് രഹിതമാക്കാനാണ് ലക്ഷ്യം.

ഒമാനിലേക്ക് നിയമം ലംഘിച്ച് പ്ലാസ്റ്റിക് ഇറക്കുമതി ചെയ്യുന്നതും നിരോധിക്കും. നിയമം ലംഘിക്കുന്നവര്‍ക്ക് 1,000 റിയാല്‍ പിഴയാണ് ചുമത്തുക. നിയമലംഘനം തുടര്‍ന്നാല്‍ പിഴ ഇരട്ടിയാക്കുമെന്നും മന്ത്രാലയം മുന്നറിയിപ്പ് നല്‍കി. സ്ഥാപനങ്ങള്‍ക്കൊപ്പം വ്യക്തികള്‍ക്കും നിയമം ബാധകമായിരിക്കും. കുറ്റം ആവര്‍ത്തിച്ചാല്‍ പിഴ കടുക്കുമെന്നും മന്ത്രാലയം മുന്നറിയിപ്പ് നല്‍കി.

The post പ്ലാസ്റ്റിക് ബാഗ് നിരോധനം കൂടുതല്‍ മേഖലയിലേക്ക് വ്യാപിപ്പിക്കാന്‍ ഒമാന്‍ appeared first on Metro Journal Online.

See also  ദുബായിൽ 2000 ദിർഹത്തിന് പ്രോപ്പർട്ടി ഉടമസ്ഥാവകാശം; ടോക്കണൈസ്ഡ് യൂണിറ്റുകൾ ഉടൻ കൂടുതൽ ലഭ്യമാക്കും: ആദ്യ ഘട്ടം വിറ്റുതീർന്നു

Related Articles

Back to top button