Kerala

സരിൻ നിലപാട് പ്രഖ്യാപിച്ച് കഴിഞ്ഞു; സ്ഥാനാർഥി നിർണയം ചർച്ച ചെയ്യും: എംവി ഗോവിന്ദൻ

കോൺഗ്രസിൽ നിന്ന് പുറത്താക്കിയ പി സരിനെ പാലക്കാട് എൽഡിഎഫ് സ്ഥാനാർഥിയാക്കുമോയെന്ന വാർത്തകളോട് പ്രതികരിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. സരിൻ നിലപാട് പ്രഖ്യാപിച്ച് കഴിഞ്ഞു. യുഡിഎഫിനോടുള്ള വിയോജിപ്പ് സരിൻ വ്യക്തമാക്കി. സ്ഥാനാർഥി നിർണയം എല്ലാ കാര്യങ്ങളും ചർച്ച ചെയ്ത് നടക്കുമെന്നും എംവി ഗോവിന്ദൻ പ്രതികരിച്ചു

കോൺഗ്രസിനെ പോലെ ത്രിമൂർത്തികളുടെ ചർച്ചയല്ല ഞങ്ങളുടേത്. മൃദു ഹിന്ദുത്വ നിലപാടാണ് സതീശന്റേത്. വടകരയിലെ സ്ഥാനാർഥി നിർണയം മുതൽ ഇക്കാര്യം കാണാം. ഡോ. സരിൻ പറഞ്ഞതിൽ നിന്ന് ബിജെപി ബന്ധം ആരോപണമല്ലെന്ന് വ്യക്തമായെന്നും എംവി ഗോവിന്ദൻ മാധ്യമങ്ങളോട് പറഞ്ഞു

ഗുരുതരമായ അച്ചടക്ക ലംഘനം നടത്തിയെന്ന് ചൂണ്ടിക്കാട്ടിയാണ് സരിനെ കോൺഗ്രസിൽ നിന്നും പുറത്താക്കിയത്. നേതൃത്വത്തിനെതിരെയും വിഡി സതീശനെതിരെയും അതിരൂക്ഷ വിമർശനവുമായി വാർത്താ സമ്മേളനം നടത്തുന്നതിനിടെയാണ് നടപടി.

The post സരിൻ നിലപാട് പ്രഖ്യാപിച്ച് കഴിഞ്ഞു; സ്ഥാനാർഥി നിർണയം ചർച്ച ചെയ്യും: എംവി ഗോവിന്ദൻ appeared first on Metro Journal Online.

See also  ലഹരിക്കേസ്: റിമാൻഡ് റിപ്പോർട്ടിൽ പേരുള്ള സിനിമാ താരങ്ങളെ ചോദ്യം ചെയ്യുമെന്ന് കൊച്ചി ഡിസിപി

Related Articles

Back to top button