Gulf
മാസപ്പിറവി നിരീക്ഷിക്കണമെന്ന് അഭ്യര്‍ത്ഥനയുമായി സൗദി സുപ്രീംകോടതി

റിയാദ്: ഫെബ്രുവരി 28ന് (ഇന്ന്) റമദാന്‍ മാസപ്പിറവി ദൃശ്യമായേക്കാമെന്നതിനാല്‍ വിശ്വാസികള്‍ അക്കാര്യം നിരീക്ഷിക്കണമെന്ന് സൗദി സുപ്രീം കോടതി അഭ്യര്‍ത്ഥിച്ചു. ഗോളശാസ്ത്ര വിഭാഗവും മാസം കാണാന്‍ ഇടയുണ്ടെന്നാണ് പറയുന്നത്.
വെള്ളിയാഴ്ച റമദാന്‍ പിറ ദൃശ്യമായാല്‍ ശനിയാഴ്ച റമദാന്‍ ഒന്നായി കണക്കാക്കും. വെള്ളിയാഴ്ച ഇത് സംഭവിച്ചില്ലെങ്കില്‍ ശനിയാഴ്ച ശഅബാന്‍ 30 പൂര്‍ത്തിയായി ഞായറാഴ്ച റമദാന്‍ ഒന്നാവും.
ബൈനോക്കുലറുകള്‍ ഉപയോഗിച്ചോ, നഗ്നനേത്രങ്ങള്‍കൊണ്ടോ പിറ ദൃശ്യമാകുന്നവര്‍ അക്കാര്യം തൊട്ടടുത്ത കോടതിയെ അറിയിക്കണമെന്ന് സുപ്രീംകോടതി ആവശ്യപ്പെട്ടു.
The post മാസപ്പിറവി നിരീക്ഷിക്കണമെന്ന് അഭ്യര്‍ത്ഥനയുമായി സൗദി സുപ്രീംകോടതി appeared first on Metro Journal Online.