Kerala

ഡോ. ഹാരിസിന് മേൽ ഒരു നുള്ള് മണ്ണ് വാരിയിടാൻ പ്രതിപക്ഷം സമ്മതിക്കില്ല: വിഡി സതീശൻ

കേരളത്തിലെ ആരോഗ്യരംഗം എന്താണെന്ന് വെളിപ്പെടുത്തിയ ഡോക്ടർ ഹാരിസിനെതിരായി ആരോഗ്യ മന്ത്രിയുടെ നേതൃത്വത്തിൽ ഗൂഢാലോചന നടക്കുന്നുവെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. അദ്ദേഹത്തിനെതിരെ മോഷണക്കുറ്റം ചുമത്താൻ ശ്രമിക്കുന്നു. കേരളം ആദരിക്കുന്ന ഡോക്ടറെ അപകീർത്തിപ്പെടുത്താനാണ് ശ്രമം.

ആരോഗ്യമന്ത്രിയുടെ നേതൃത്വത്തിലാണ് ഗൂഢാലോചന. ഡോക്ടർ ഹാരിസിന്റെ മേൽ ഒരു നുള്ളു മണ്ണ് വാരിയിടാൻ പ്രതിപക്ഷം സമ്മതിക്കില്ല. ആരോഗ്യ കേരളം വെന്റിലേറ്ററിലാണെന്ന മുന്നറിയിപ്പാണ് ഡോക്ടർ ഹാരിസ് നടത്തിയത്. രോഗികൾക്ക് വേണ്ടി ജീവിക്കുന്ന ഒരാളെയാണ് മോഷണക്കുറ്റത്തിൽ പ്രതിയാക്കി വേട്ടയാടാൻ ശ്രമിക്കുന്നതെന്നും സതീശൻ പറഞ്ഞു

രാജ്യത്തെ തെരഞ്ഞെടുപ്പ് പ്രക്രിയയും ഭരണഘടനാ മൂല്യങ്ങളും എത്ര വലിയ അപകടത്തിലാണെന്ന് വ്യക്തമാക്കുന്ന ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലാണ് രാഹുൽ ഗാന്ധി നടത്തിയത്. വ്യാപകമായ അഴിമതി രാജ്യത്തുടനീളം നടക്കുന്നു. നീതിപൂർവമായ തെരഞ്ഞെടുപ്പിനെ അട്ടിമറിച്ചാണ് മോദി അധികാരത്തിൽ വന്നതെന്നും സതീശൻ ആരോപിച്ചു.

See also  കുഴല്‍കിണറില്‍ വീണ കുട്ടിയെ പത്ത് ദിവസത്തിന് ശേഷം രക്ഷപ്പെടുത്തിയെങ്കിലും ഫലം നിരാശ

Related Articles

Back to top button