Education

വയനാട് ക്വാറിയിലെ വെള്ളക്കെട്ടിൽ ചാടി ജീവനൊടുക്കാൻ ദമ്പതികളുടെ ശ്രമം; യുവാവ് മരിച്ചു

വയനാട് ദ്വാരക കുറ്റിയാട്ടുകുന്നിൽ ഉപയോഗശൂന്യമായ ക്വാറിയിലെ വെള്ളക്കെട്ടിൽ യുവാവ് മുങ്ങിമരിച്ചു. കുറ്റിയാട്ടുകുന്ന് ചെല്ലാട്ടുകുന്ന് രാജേഷാണ്(33) മരിച്ചത്. കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം. ഭാര്യക്കൊപ്പമാണ് രാജേഷ് വെള്ളക്കെട്ടിലേക്ക് ചാടിയത്. അതേസമയം ഭാര്യ സന്ധ്യയെ നാട്ടുകാർ രക്ഷപ്പെടുത്തി

ഇരുവരും ജീവനൊടുക്കാനായി വെള്ളക്കെട്ടിലേക്ക് ചാടുകയായിരുന്നു. മാനന്തവാടി അഗ്നിരക്ഷാ സേന എത്തി നടത്തിയ തെരച്ചിലിലാണ് രാജേഷിനെ പുറത്തെടുത്തത്. ഉടനെ മാനന്തവാടി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല

കെല്ലൂരിൽ ഇൻഡസ്ട്രി നടത്തി വരികയായിരുന്നു രാജേഷ്. ആറ് മാസം പ്രായമുള്ള കുട്ടിയടക്കം രണ്ട് കുട്ടികളാണ് ദമ്പതികൾക്കുള്ളത്.

See also  ഡ്രഡ്ജർ ഷിരൂരിലെത്തിക്കും; അർജുനായുള്ള തെരച്ചിൽ ഇന്ന് പുനരാരംഭിക്കും

Related Articles

Back to top button