Gulf

കേസുകളുടെ പിഴ: 7.6 കോടി അനുവദിച്ച് ഷാര്‍ജ ഭരണാധികാരി

ഷാര്‍ജ: എമിറേറ്റിലെ 147 കേസുകളുമായി ബന്ധപ്പെട്ട പിഴ ഉള്‍പ്പെടെയുള്ള സാമ്പത്തിക ബാധ്യത പരിഹരിക്കാന്‍ സുപ്രീംകൗണ്‍സില്‍ അംഗവും ഷാര്‍ജ ഭരണാധികാരികവുമായ ഡോ. ശൈഖ് സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമി 7.6 കോടി ദിര്‍ഹം അനുവദിച്ചു. ഷാര്‍ജ ഭരണാധികാരിയുടെ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ ഷാര്‍ജ ഡെബ്റ്റ് സെറ്റില്‍മെന്റ് കമ്മിറ്റിയാണ് തുക അനുവദിച്ചത്.

സാമ്പത്തിക കേസുകളില്‍ ശിക്ഷിക്കപ്പെട്ടവരോ, പിഴ അടക്കാനാവാതെ പാപ്പരായി മരണപ്പെട്ടവരോ ആയ 147 പേരുടെ കടങ്ങള്‍ തീര്‍പ്പാക്കാനാണ് തുക അനുവദിച്ചിരിക്കുന്നതെന്ന് ഷാര്‍ജ റൂളര്‍ കോടതി മേധാവി റാഷിദ് അഹമ്മദ് ബിന്‍ അല്‍ ശൈഖ് പറഞ്ഞു.

See also  ആമസോൺ തടത്തിലെ പരിസ്ഥിതി കുറ്റകൃത്യങ്ങൾ; യുഎഇയുടെ നേതൃത്വത്തിൽ നടന്ന റെയ്ഡിൽ 94 പേർ അറസ്റ്റിൽ, 6.4 കോടി ഡോളറിലധികം പിടിച്ചെടുത്തു

Related Articles

Back to top button