Gulf

റമദാനിൽ ദുബായിലെത്തുന്ന വിനോദസഞ്ചാരികളുടെ പാസ്‌പോർട്ടിൽ പ്രത്യേക സ്റ്റാമ്പ്

ദുബായ് : പരിശുദ്ധ റമദാനിൽ ദുബായിയിലെ വ്യോമ, കര അതിർത്തി കവാടങ്ങളിലൂടെ എത്തുന്ന വിനോദസഞ്ചാരികളുടെ പാസ്‌പോർട്ടിൽ പ്രത്യേക സ്റ്റാമ്പ് പതിപ്പിച്ച് കൊണ്ട് ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിനേഴ്‌സ് അഫയേഴ്‌സ് സ്വാഗതം ചെയ്യുന്നു.

ദുബായിൽ എത്തുന്ന വിനോദസഞ്ചാരികളുടെ പാസ്‌പോർട്ടിൽ, ഇമിഗ്രേഷൻ ഏജൻ്റുമാർ ‘റമദാൻ ഇൻ ദുബായ്’ എന്ന സവിശേഷമായ ലോഗോ ഉൾപ്പെടുന്ന മുദ്ര പതിപ്പിക്കുന്നത് ആരംഭിച്ചിട്ടുണ്ട്.

ദുബായ് ഗവൺമെൻ്റ് മീഡിയ ഓഫീസിൻ്റെ ക്രിയേറ്റീവ് വിഭാഗമായ ബ്രാൻഡ് ദുബായ് ആണ് ഈ ലോഗോ വികസിപ്പിച്ചത്. ‘റമദാൻ ഇൻ ദുബായ്’ പ്രചാരണ പരിപാടിയുടെ ഭാഗമായാണിത്.

See also  ജിസിസി രാജ്യങ്ങളിലുള്ളവര്‍ക്ക് ഉംറ നിര്‍വഹിക്കല്‍ എളുപ്പമാക്കി സഊദി

Related Articles

Back to top button