Education

ഇറാന് മുന്നറിയിപ്പ്; ഇസ്രയേലിന് എത്താനാവാത്ത ഒരിടവുമില്ല: കരയുദ്ധം തുടങ്ങിയേക്കുമെന്ന് റിപ്പോര്‍ട്ട്

ടെല്‍ അവീവ്: ഇസ്രയേലിന് എത്താന്‍ കഴിയാത്ത ഒരു സ്ഥലവും ഇല്ലെന്ന് ഇറാന് മുന്നറിയിപ്പ് നല്‍കി പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. ഹിസ്ബുല്ല തലവന്‍ ഹസന്‍ നസ്‌റല്ലയെ വധിക്കാനായത് ചരിത്രപരമായ വഴിത്തിരിവെന്ന് നെതന്യാഹു അവകാശപ്പെട്ടു. ഹിസ്ബുല്ല തലവനെ കൊലപ്പെടുത്തിയ ശേഷവും ലെബനനില്‍ കനത്ത ആക്രമണം തുടരുകയാണ് ഇസ്രയേല്‍. ലോക രാജ്യങ്ങളുടെ മുന്നറിയിപ്പ് തള്ളി ഇസ്രയേല്‍ കരയുദ്ധം തുടങ്ങിയേക്കും.

1980-കളിലെ സ്ഫോടനങ്ങള്‍ ഉള്‍പ്പെടെ ഇസ്രയേലികള്‍ക്കും വിദേശ പൗരന്മാര്‍ക്കുമെതിരെ നിരവധി ആക്രമണങ്ങള്‍ ആസൂത്രണം ചെയ്തത് നസ്റല്ലയാണെന്ന് നെതന്യാഹു ആരോപിച്ചു. 1983ല്‍ ബെയ്റൂട്ടിലെ യുഎസ് എംബസിയിലെ ആക്രമണത്തില്‍ 63 പേര്‍ കൊല്ലപ്പെട്ടത് ഉള്‍പ്പെടെ നെതന്യാഹു ചൂണ്ടിക്കാട്ടി. ഹിസ്ബുല്ലയെ തളര്‍ത്താന്‍ ‘ഭീകരനായ’ നസ്റല്ലയുടെ മരണം അത്യന്താപേക്ഷിതം ആയിരുന്നുവെന്നും നെതന്യാഹു പറഞ്ഞു.

‘ആയത്തുല്ലയുടെ ഭരണകൂടത്തോട് ഞാന്‍ പറയുന്നു, ഞങ്ങളെ ആരടിച്ചാലും തിരിച്ചടിക്കും’. ശത്രുക്കളെ ആക്രമിക്കുന്നത് തുടരാനും ബന്ദികളായവരെ തിരികെ വീടുകളിലെത്തിക്കാനും തീരുമാനിച്ചു’, നെതന്യാഹു വ്യക്തമാക്കി.

ലെബനന്‍ തലസ്ഥാനമായ ബെയ്‌റൂട്ടില്‍ ഇസ്രയേല്‍ നടത്തിയ വ്യോമാക്രമണത്തിലാണ് ഹിസ്ബുല്ല നേതാവ് ഹസന്‍ നസ്‌റല്ല കൊല്ലപ്പെട്ടത്. ഇക്കാര്യം സംഘടന സ്ഥിരീകരിച്ചു. ഇസ്രയേലിനെതിരായ പോരാട്ടം തുടരുമെന്നാണ് ഹിസ്ബുല്ലയുടെ പ്രതികരണം.

The post ഇറാന് മുന്നറിയിപ്പ്; ഇസ്രയേലിന് എത്താനാവാത്ത ഒരിടവുമില്ല: കരയുദ്ധം തുടങ്ങിയേക്കുമെന്ന് റിപ്പോര്‍ട്ട് appeared first on Metro Journal Online.

See also  കോഴിക്കോട് ഒമ്പതാം ക്ലാസ് വിദ്യാർഥിയെ കാണാനില്ലെന്ന് പരാതി; പോലീസ് അന്വേഷണം ആരംഭിച്ചു

Related Articles

Back to top button