Gulf

കുവൈറ്റിലെ ദമ്പതികളുടെ മരണം: ഭാര്യയെ കൊലപ്പെടുത്തി ഭർത്താവ് ആത്മഹത്യ ചെയ്തതെന്ന് പോലീസ്

കുവൈറ്റ് അബ്ബാസിയയിൽ മലയാളി നഴ്‌സ് ദമ്പതികളെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. എറണാകുളം സ്വദേശിനി ബിൻസി, കണ്ണൂർ സ്വദേശി സൂരജ് എന്നിവരാണ് മരിച്ചത്. ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ഭർത്താവ് ആത്മഹത്യ ചെയ്‌തെന്നാണ് പ്രാഥമിക പോലീസ് നിഗമനം.

അബ്ബാസിയ യുണൈറ്റഡ് ഇന്ത്യൻ സ്‌കൂളിന് സമീപത്തെ ഫ്‌ളാറ്റിലാണ് ഇരുവരെയും മരിച്ച നിലയിൽ കണ്ടത്. ബുധനാഴ്ച രാത്രി ദമ്പതികൾ തമ്മിൽ വഴക്കുണ്ടായതായി അയൽവാസികൾ പറഞ്ഞിരുന്നു. പിന്നീട് സംഭവസ്ഥലത്ത് എത്തിയ പോലീസിന് വാതിൽ തുറക്കാനായില്ല.

പ്രോസിക്യൂട്ടറുടെ അനുമതിയോടെ വാതിൽ തുറന്ന് അകത്ത് കയറിയപ്പോഴാണ് രണ്ട് പേരെയും മരിച്ച നിലയിൽ കണ്ടെത്തിയത്. ഓസ്‌ട്രേലിയയിലേക്ക് കുടിയേറാനുള്ള തയ്യാറെടുപ്പിലായിരുന്നു ദമ്പതികൾ. രണ്ട് മക്കളെ നാട്ടിലേക്കാ ഇരുവരും ആഴ്ചകൾക്ക് മുമ്പാണ് കുവൈറ്റിലേക്ക് തിരിച്ചെത്തിയത്.

See also  ഒമാൻ മനുഷ്യക്കടത്ത് തടയാൻ നിയമനിർമ്മാണം ശക്തമാക്കി

Related Articles

Back to top button