Gulf

ഒമാനിൽ ഏറ്റവും ഉയരമേറിയ കൊടിമരം മെയ് 23ന് ഉദ്ഘാടനം ചെയ്യും

മസ്ക്കറ്റ് : ഒമാനിലെ ഏറ്റവും ഉയരമേറിയ കൊടിമരം മെയ് 23 വെള്ളിയാഴ്ച ഉദ്ഘാടനം ചെയ്യുമെന്ന് മസ്കറ്റ് മുനിസിപ്പാലിറ്റി അറിയിച്ചു. 2025 മെയ് 19-നാണ് മസ്കറ്റ് മുനിസിപ്പാലിറ്റി ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.

മസ്‌കറ്റിലെ അൽ ഖുവൈറിലാണ് ഈ കൊടിമരം സ്ഥിതി ചെയ്യുന്നത്. 126 മീറ്റർ ഉയരമുള്ള ഈ കൊടിമരം ഒമാനിലെ ഏറ്റവും ഉയരമേറിയ കൊടിമരവും, ഏറ്റവും ഉയരമേറിയ മനുഷ്യനിർമ്മിത ഘടനയുമാണ്.

ജിൻഡാൽ സ്റ്റീലുമായി ചേർന്ന് സഹകരിച്ചാണ് 10 ദശലക്ഷം ഡോളർ ചെലവ് വരുന്ന ഈ നിർമ്മിതി സ്ഥാപിക്കുന്നത്. ഏതാണ്ട് 135 ടൺ സ്റ്റീലാണ് ഇതിന്റെ നിർമ്മാണത്തിനായി ഉപയോഗിക്കുന്നത്.

ഈ കൊടിമരത്തിന്റെ അടിത്തറയിൽ 2800 മില്ലീമീറ്ററും, മുകൾഭാഗത്ത് 900 മില്ലീമീറ്ററും പുറം വ്യാസമുണ്ട്.

The post ഒമാനിൽ ഏറ്റവും ഉയരമേറിയ കൊടിമരം മെയ് 23ന് ഉദ്ഘാടനം ചെയ്യും appeared first on Metro Journal Online.

See also  ഇന്ത്യൻ യുപിഐ കൂടുതൽ മേഖലകളിലേക്ക് വ്യാപിപ്പിക്കാൻ യുഎഇ

Related Articles

Back to top button