Kerala

ആലപ്പുഴ തീരത്ത് അജ്ഞാത മൃതദേഹം അടിഞ്ഞു; വാൻഹായ് കപ്പലിൽ നിന്ന് കാണാതായ ആളുടേതെന്ന് സംശയം

ആലപ്പുഴ തീരത്ത് അജ്ഞാത മൃതദേഹം കണ്ടെത്തി. ഇന്ന് രാവിലെയാണ് അർത്തുങ്കൽ ഹാർബറിന് സമീപം പുരുഷന്റെ മൃതദേഹം തീരത്തടിഞ്ഞത്. കഴിഞ്ഞ ദിവസം അറബിക്കടലിൽ തീപിടിച്ച വാൻഹായ് എന്ന കപ്പലിൽ നിന്ന് കാണാതായ ആളുടേതാണ് മൃതദേഹമെന്നാണ് സംശയം.

യമനി പൗരന്റേതാണോയെന്നും സംശയമുണ്ട്. കഴിഞ്ഞ ദിവസം ഞാറക്കൽ നിന്ന് കടലിൽ കാണാതായ യെമനി വിദ്യാർഥികളിൽ ഒരാളുടെ മൃതദേഹമാകാനും സാധ്യതയുണ്ട്. തിരിച്ചറിയാൻ സാധിക്കാത്ത നിലയിലാണ് മൃതദേഹം.

അതേസമയം വാൻഹായ് കപ്പലിൽ നിന്ന് ആലപ്പുഴ തീരത്തടിഞ്ഞ കണ്ടെയ്‌നർ കൊല്ലം പോർട്ടിലേക്ക് മാറ്റാനുള്ള നടപടികൾ ആരംഭിച്ചു. അറപ്പപ്പൊഴിയിൽ കണ്ടെത്തിയ ലൈഫ് ബോട്ടും കൊല്ലം പോർട്ടിലേക്ക് മാറ്റും.

The post ആലപ്പുഴ തീരത്ത് അജ്ഞാത മൃതദേഹം അടിഞ്ഞു; വാൻഹായ് കപ്പലിൽ നിന്ന് കാണാതായ ആളുടേതെന്ന് സംശയം appeared first on Metro Journal Online.

See also  22 മണിക്കൂർ നീണ്ട വിലാപയാത്ര, വിഎസ് വേലിക്കകത്ത് വീട്ടിൽ; അന്ത്യാഞ്ജലി അർപ്പിക്കാൻ ജനസാഗരം

Related Articles

Back to top button