Education

വയനാട് ദുരന്തബാധിതർക്ക് ആശ്വാസമായി കാർഷിക വികസന ബാങ്കിന്റെ പ്രഖ്യാപനം; വായ്പകൾ എഴുതി തള്ളും

വയനാട് ദുരന്തബാധിതർക്ക് ആശ്വാസമായി സംസ്ഥാന സഹകരണ കാർഷിക ഗ്രാമ വികസന ബാങ്കിന്റെ പ്രഖ്യാപനം. വയനാട് ദുരന്തബാധിതരുടെ വായ്പകൾ എഴുതി തള്ളാൻ സഹകരണ കാർഷിക ഗ്രാമ വികസന ബാങ്ക് തീരുമാനിച്ചു. 52 പേരുടെ 64 വായ്പകളാണ് എഴുതി തള്ളുന്നത്

ഒരു കോടി അഞ്ച് ലക്ഷത്തിലധികം രൂപയുടെ വായ്പകളാണ് ഇപ്രകാരം മൊത്തത്തിൽ എഴുതി തള്ളുകയെന്ന് ബാങ്ക് അധികൃതർ അറിയിച്ചു. ഒരു മാസത്തിനകം നടപടി പൂർത്തിയാക്കുമെന്നും ഈടായി നൽകിയ പ്രമാണങ്ങൾ തിരികെ നൽകുമെന്നും അധികൃതർ അറിയിച്ചു.

See also  പവന് 56,000ത്തിലേക്ക് കുതിച്ചെത്തി മഞ്ഞലോഹം; സ്വർണവില സർവകാല റെക്കോർഡിൽ

Related Articles

Back to top button