Gulf

ഖത്തറിലെ യുഎസ് സൈനിക താവളങ്ങൾ ലക്ഷ്യമിട്ട് ഇറാൻ ആക്രമണം; ആർക്കും പരുക്കില്ലെന്ന് ഖത്തർ

ഖത്തറിലെ ദോഹയിൽ യുഎസ് സൈനിക താവളങ്ങൾ ലക്ഷ്യമിട്ട് ഇറാന്റെ ആക്രമണം. ഇന്നലെ പ്രാദേശിക സമയം രാത്രി 7.45നാണ് സ്‌ഫോടന ശബ്ദമുണ്ടായത്. കനത്ത സ്‌ഫോടന ശബ്ദം കേട്ടതിനെ തുടർന്ന് മലയാളികൾ അടക്കം ജനങ്ങൾ പാർപ്പിട കേന്ദ്രങ്ങൾക്ക് പുറത്തിറങ്ങി. ഈ സമയം ആകാശത്ത് തലങ്ങും വിലങ്ങും പായുന്ന തീഗോളങ്ങളാണ് കണ്ടതെന്ന് ദൃക്‌സാക്ഷികൾ പറയുന്നു.

ആക്രമണത്തിൽ ആർക്കും പരുക്കില്ലെന്നാണ് ഖത്തർ അറിയിച്ചത്. ഉചിതമായ സമയത്ത് പ്രതികരിക്കുമെന്നും ഖത്തർ പറഞ്ഞു. ഇറാൻ അയച്ച മിസൈലുകളെ ആകാശത്ത് വെച്ച് തന്നെ പ്രതിരോധിച്ചതായാണ് റിപ്പോർട്ട്. ജനവാസ മേഖലയിലേക്ക് മിസൈലുകൾ പതിച്ചിട്ടില്ല

അതേസമയം വിമാനത്താവളത്തിലെത്തിയ യാത്രക്കാർ കുടുങ്ങി. ഇവർക്ക് പുറത്തേക്കിറങ്ങാൻ അനുമതി ലഭിച്ചില്ല. ആക്രമണത്തിന് പിന്നാലെ ഖത്തർ വ്യോമപാത അടയ്ക്കുകയും ചെയ്തു.

The post ഖത്തറിലെ യുഎസ് സൈനിക താവളങ്ങൾ ലക്ഷ്യമിട്ട് ഇറാൻ ആക്രമണം; ആർക്കും പരുക്കില്ലെന്ന് ഖത്തർ appeared first on Metro Journal Online.

See also  വെടിനിര്‍ത്തല്‍ പ്രഖ്യാപനം; ജന്മനാട്ടിലേക്കു മടങ്ങാനാവുമെന്ന പ്രതീക്ഷയില്‍ യുഎഇയിലെ പലസ്തീനികള്‍

Related Articles

Back to top button