Gulf

അബ്ദുൽ റഹീമിന്റെ മോചനം: വിധിക്കെതിരെ അപ്പീൽ നൽകി പ്രോസിക്യൂഷൻ

സൗദി ജയിലിൽ കഴിയുന്ന അബ്ദുറഹീമിന്റെ ജയിൽ മോചനവുമായി ബന്ധപ്പെട്ട് റിയാദ് ഗവർണർക്ക് ദയാ ഹർജി നൽകുമെന്ന് റിയാദിലെ നിയമ സഹായ സമിതി. 19 വർഷത്തെ ജയിൽവാസവും, ജയിലിലെ നല്ല നടപ്പും പരിഗണിച്ച് പെട്ടെന്ന് മോചിപ്പിക്കണം എന്ന് ആവശ്യപ്പെടും.

20 വർഷത്തെ തടവിന് കഴിഞ്ഞ മാസമാണ് റിയാദിലെ കോടതി വിധിച്ചത്. അതേസമയം, കോടതി വിധിയുമായി ബന്ധപ്പെട്ട് പ്രോസിക്യൂഷൻ കോടതിയിൽ അപ്പീൽ നൽകി. സൗദി ബാലനെ കൊലപ്പെടുത്തിയ കേസിൽ 20 വർഷമാണ് സൗദി കോടതി തടവ് ശിക്ഷ വിധിച്ചത്.

34 കോടി രൂപ ദയാധനം സ്വീകരിച്ച് സൗദി ബാലന്റെ കുടുംബം മാപ്പ് നൽകിയതോടെ ജൂലൈ രണ്ടിന് റഹീമിന്റെ വധശിക്ഷ റദ്ദാക്കിയിരുന്നു. സൗദി ബാലൻ അനസ് കൊല്ലപ്പെട്ട കേസിൽ 19 വർഷമായി ജയിലിൽ കഴിയുകയാണ് അബ്ദുൽ റഹീം.

 

 

See also  യുഎഇയിൽ ഭാരത് മാർട്ട് ആരംഭിക്കുന്നു

Related Articles

Back to top button