Kerala

പാലക്കാട് യുവതിയെ ബസിനുള്ളിൽ കയറി വെട്ടി പരുക്കേൽപ്പിച്ചു; പ്രതി പിടിയിൽ

പാലക്കാട് കാരപ്പൊറ്റ മാട്ടുവഴിയിൽ ബസിനുള്ളിൽ വെച്ച് സ്ത്രീക്ക് നേരെ ആക്രമണം. പുതുക്കോട് അഞ്ചുമുറി സ്വദേശി ഷമീറയ്ക്ക് നേരെയാണ് ആക്രമണം നടന്നത്. മാട്ടുവഴി സ്വദേശി മഥൻകുമാറാണ്(42) വാക്കത്തി കൊണ്ട് ഷമീറയെ വെട്ടിപ്പരുക്കേൽപ്പിച്ചത്. യുവതിയുടെ കൈയ്ക്ക് ഗുരുതരമായി പരുക്കേറ്റിട്ടുണ്ട്.

തൃശ്ശൂർ-പഴയന്നൂർ റൂട്ടിൽ സർവീസ് നടത്തുന്ന സ്വകാര്യ ബസ് ഇന്ന് രാവിലെ 11 മണിക്ക് മാട്ടുവഴിയിൽ എത്തിയപ്പോഴാണ് സംഭവം നടന്നത്. ബസിലെ യാത്രക്കാരിയായിരുന്ന ഷമീറയെ മഥൻകുമാർ ബസിൽ കയറി വെട്ടുകയായിരുന്നു. മുൻ വൈരാഗ്യമാണ് ആക്രമണത്തിന് കാരണമെന്ന് പോലീസ് അറിയിച്ചു. പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു.

The post പാലക്കാട് യുവതിയെ ബസിനുള്ളിൽ കയറി വെട്ടി പരുക്കേൽപ്പിച്ചു; പ്രതി പിടിയിൽ appeared first on Metro Journal Online.

See also  കനത്ത മഴ; ഇടുക്കിയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് വ്യാഴാഴ്ച അവധി

Related Articles

Back to top button