Local

കൃഷി ഓഫീസറെ ആദരിച്ചു

ഓമശ്ശേരി: ഓമശ്ശേരി പഞ്ചായത്തിൽ കാർഷിക മേഖലയ്ക്ക് മികച്ച സംഭാവനകൾ നൽകിയ കൃഷി ഓഫീസർ ശ്രീമതി പി പി രാജിയെ ഒയിസ്ക ഇന്റർനാഷണൽ ഓമശ്ശേരി ചാപ്റ്റർ ആദരിച്ചു. ഓമശ്ശേരി റീഫ്രഷ് ഇൻ ഹാളിൽ ചേർന്ന യോഗത്തിൽ ഒയിസ്ക ഓമശ്ശേരി ചാപ്റ്റർ പ്രസിഡണ്ട് പി വി ഹുസൈൻ മാസ്റ്റർ അധ്യക്ഷനായിരുന്നു.പഞ്ചായത്ത് പ്രസിഡണ്ട് കെ കരുണാകരൻ മാസ്റ്റർ ഉപഹാരം നൽകി. പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഫാത്തിമ അബു, പി അബ്ദുൽ നാസർ, അഷ്റഫ് കാക്കാട്ട്, ഇ കെ ഷൗക്കത്ത് മാസ്റ്റർ, പി വി സാലിഫ് എന്നിവർ സംസാരിച്ചു.

See also  വിയോഗം

Related Articles

Back to top button