നിമിഷപ്രിയയുടെ വധശിക്ഷ നാളെ: യെമനിൽ ഇന്നും നിർണായക ചർച്ചകൾ

നിമിഷപ്രിയയുടെ വധശിക്ഷ നാളെ നടപ്പാക്കാനിരിക്കെ ശിക്ഷ ഒഴിവാക്കാനായി യെമനിൽ ഇന്നും നിർണായക ചർച്ചകൾ തുടരും. കൊല്ലപ്പെട്ട യെമനി യുവാവ് തലാൽ അബ്ദുമെഹ്ദിയുടെ കുടുംബവുമായി സൂഫി പണ്ഡിതൻ ഹബീബ് ഉമർ ഹഫീളിന്റെ പ്രതിനിധികളാണ് ചർച്ചകൾ നടത്തുന്നത്. തലാലിന്റെ സ്വദേശമായ ഉത്തര യെമനിലെ ദമാറിലാണ് ചർച്ച
ഉമർ ഹഫീളിന്റെ പ്രതിനിധി ഹബീബ് അബ്ദുറഹ്മാൻ മഷ്ഹൂറും സംഘവും ദമാറിൽ തുടരുകയാണ്. വധശിക്ഷയിൽ നിന്ന് ഒഴിവാക്കാൻ കഴിയുന്ന രീതിയിൽ തലാലിന്റെ കുടുംബത്തെ കൊണ്ട് മാപ്പ് നൽകിക്കാനുള്ള ശ്രമങ്ങളാണ് തുടരുന്നത്. വധശിക്ഷ നീട്ടിവെപ്പിക്കാനും ശ്രമം നടക്കുന്നുണ്ട്. ജൂലൈ 16ന് നിമിഷപ്രിയയുടെ വധശിക്ഷ നടപ്പാക്കുമെന്നാണ് നേരത്തെ വിവരം വന്നത്
പല ഗോത്രനേതാക്കളും ദയാധനം സ്വീകരിക്കുന്നതിനെ എതിർക്കുന്നുവെന്നാണ് സൂചന. തലാലിന്റെ കുടുംബവും ആദ്യം മുതൽക്കെ ദയാധനം സ്വീകരിക്കില്ലെന്ന നിലപാടിലായിരുന്നു. കുടുംബം ഇന്ന് സമ്മതം അറിയിച്ചാൽ ചർച്ചകൾ അടുത്ത ഘട്ടത്തിലേക്ക് കടക്കും.
The post നിമിഷപ്രിയയുടെ വധശിക്ഷ നാളെ: യെമനിൽ ഇന്നും നിർണായക ചർച്ചകൾ appeared first on Metro Journal Online.