നിമിഷപ്രിയയുടെ മോചനത്തിനായി ഇന്നും ചർച്ചകൾ തുടരും; അന്തിമ തീരുമാനം തലാലിന്റെ കുടുംബത്തിന്റേത്

യെമനിൽ വധശിക്ഷക്ക് വിധിക്കപ്പെട്ട് ജയിലിൽ കഴിയുന്ന നിമിഷപ്രിയയുടെ മോചനവുമായി ബന്ധപ്പെട്ട് ചർച്ചകൾ ഇന്നും തുടരും. ദയാധനം സ്വീകരിക്കുന്നതിൽ കൂടി അന്തിമ തീരുമാനത്തിൽ എത്തുകയാണ് അടുത്ത ഘട്ടം. അതേസമയം വിഷയത്തിൽ ഇടപെട്ടെന്ന് അവകാശപ്പെട്ട് കൂടുതൽ പേർ രംഗത്തുവന്നു.
കൊല്ലപ്പെട്ട തലാലിന്റെ സഹോദരനുമായി സംസാരിച്ചതായി അവകാശപ്പെട്ട് സൗദിയിലെ മലയാളി വ്യവസായി രംഗത്തുവന്നു. യെമനി പൗരൻ തലാൽ അബ്ദുമെഹ്ദിയെ കൊലപ്പെടുത്തിയ കേസിൽ നിമിഷപ്രിയയുടെ വധശിക്ഷ ഇന്ന് നടത്താനാണ് തീരുമാനിച്ചിരുന്നത്. ശിക്ഷ നടപ്പാക്കുന്നത് നീട്ടി വെക്കാൻ ഇന്നലെയാണ് യെമനി കോടതി ഉത്തരവ് നൽകിയത്
ശിക്ഷ മാറ്റിവെച്ചെന്ന കാര്യം കേന്ദ്ര സർക്കാർ സ്ഥിരീകരിച്ചിട്ടുണ്ട്. ദയാധനം സ്വീകരിച്ച് മാപ്പ് നൽകാനുള്ള അധികാരം ശരീഅത്ത് നിയമപ്രകാരം തലാലിന്റെ കുടുംബത്തിനാണുള്ളത്. എന്നാൽ കുടുംബാംഗങ്ങളും ഗോത്രനേതാക്കളും വധശിക്ഷ നടപ്പാക്കണമെന്ന ആവശ്യത്തിൽ ഉറച്ച് നിൽക്കുകയാണ്.
The post നിമിഷപ്രിയയുടെ മോചനത്തിനായി ഇന്നും ചർച്ചകൾ തുടരും; അന്തിമ തീരുമാനം തലാലിന്റെ കുടുംബത്തിന്റേത് appeared first on Metro Journal Online.