Gulf

പണം രക്തത്തിന് പകരമാകില്ല: നിമിഷപ്രിയക്ക് മാപ്പ് നൽകില്ലെന്ന് വ്യക്തമാക്കി തലാലിന്റെ സഹോദരന്റെ പരസ്യ പ്രതികരണം

യെമനിൽ വധശിക്ഷക്ക് വിധിക്കപ്പെട്ട നിമിഷപ്രിയക്ക് മാപ്പ് നൽകില്ലെന്ന് ഫേസ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കി കൊല്ലപ്പെട്ട തലാലിന്റെ സഹോദരൻ. ഒരു തരത്തിലുമുള്ള സമ്മർദത്തിന് വഴങ്ങില്ലെന്ന് സഹോദരൻ അബ്ദുൽ ഫത്താഹ് മഹ്ദി ഫേസ്ബുക്കിൽ കുറിച്ചു.

ഒത്തുതീർപ്പിനില്ല, ദയാധനം വേണ്ടെന്നും അബ്ദുൽ ഫത്താഹ് പറഞ്ഞു. കുടുംബത്തിലെ പലരും നിമിഷപ്രിയക്ക് മാപ്പ് നൽകണമെന്ന നിലപാടിലാണെന്ന റിപ്പോർട്ടുകൾക്കിടെയാണ് സഹോദരന്റെ പരസ്യ പ്രതികരണം. പലതരത്തിലുള്ള മധ്യസ്ഥ ശ്രമങ്ങൾ നടക്കുന്നുണ്ടെന്നും സമ്മർദത്തിന് വഴങ്ങില്ലെന്നും അബ്ദുൽ ഫത്താഹ് വ്യക്തമാക്കി

തങ്ങളുടെ ആവശ്യം നീതി മാത്രമാണ്. സത്യം മറക്കപ്പെടുന്നില്ല. പണം രക്തത്തിന് പകരമാകില്ല. എത്ര ദൈർഘ്യമെടുത്താലും ദൈവത്തിന്റെ സഹായത്തോടെ നീതി നടപ്പാക്കപ്പെടുമെന്നും മഹ്ദി കുറിച്ചു.

The post പണം രക്തത്തിന് പകരമാകില്ല: നിമിഷപ്രിയക്ക് മാപ്പ് നൽകില്ലെന്ന് വ്യക്തമാക്കി തലാലിന്റെ സഹോദരന്റെ പരസ്യ പ്രതികരണം appeared first on Metro Journal Online.

See also  56 വര്‍ഷത്തെ ഖത്തര്‍ ജീവിതം അവസാനിപ്പിച്ച് ഹറമൈന്‍ ഖാദര്‍ ഹാജി നിറഞ്ഞ സംതൃപ്തിയോടെ നാട്ടിലേക്ക് മടങ്ങി

Related Articles

Back to top button