Gulf

സൗദിയിൽ രാജസ്ഥാൻ സ്വദേശിയെ മരിച്ച നിലയിൽ കണ്ടെത്തി; കൊലപാതകമെന്ന് സംശയം

സൗദി അറേബ്യയിലെ ബിഷയിൽ രാജസ്ഥാൻ സ്വദേശിയെ മരിച്ച നിലയിൽ കണ്ടെത്തി. 24കാരനായ ശങ്കർലാലാണ് മരിച്ചത്. കൊലപാതകമെന്നാണ് നിഗമനം. ബിഷക്ക് സമീപം സമക് എന്ന പ്രദേശത്ത് നിന്ന് 20 കിലോമീറ്റർ അകലെ മലയടിവാരത്തിലാണ് ശങ്കർലാലിന്റെ മൃതദേഹം കണ്ടെത്തിയത്.

രാജസ്ഥാൻ ജഗ്പുര സ്വദേശിയാണ്. പ്രദേശത്ത് ആട്ടിടയനായി ജോലി ചെയ്തു വരികയായിരുന്നു. ഒപ്പം ജോലി ചെയ്തിരുന്ന എത്യോപ്യൻ സ്വദേശിയെ കാണാതായിട്ടുണ്ട്. മൃതദേഹത്തിന്റെ തലയ്ക്കും വയറിനും പുറത്തും ആഴത്തിലുള്ള മുറിവുകൾ ഉള്ളതായി പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ പറയുന്നു.

പോലീസ് അന്വേഷണം ആരംഭിച്ചു. നടപടിക്രമങ്ങൾക്ക് ശേഷം മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകും. മരണവിവരം നാട്ടിലുള്‌ല കുടുംബത്തെ അറിയിച്ചിട്ടുണ്ട്. അവിവാഹിതനാണ് ശങ്കർലാൽ

See also  പുതുവര്‍ഷം: ഷാര്‍ജയില്‍ പൊതുമേഖലാ ജീവനക്കാര്‍ക്ക് അവധി

Related Articles

Back to top button