Kerala

ഐഎൻഎല്ലിനെ കക്ഷത്ത് വെച്ചിട്ട് സിപിഎം മതേതരത്വം പഠിപ്പിക്കാൻ വരേണ്ട: വിഡി സതീശൻ

ലോക്‌സഭാ തെരഞ്ഞെടുപ്പിന് ശേഷം സിപിഎമ്മിന് ഭൂരിപക്ഷ പ്രീണനമാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. എൻഎസ്എസ് അടക്കമുള്ള സാമുദായിക സംഘടനകൾക്ക് എന്ത് നിലപാട് വേണമെങ്കിലും സ്വീകരിക്കാം. അതിൽ യുഡിഎഫിന് പരിഭവമില്ലെന്നും സതീശൻ പറഞ്ഞു. 

ബിജെപിക്കും വർഗീയ ശക്തികൾക്കും ഇടം നൽകുകയാണ് സിപിഎം. കപട ഭക്തിപരിവേഷക്കാരെ ജനങ്ങളുടെ മുന്നിൽ തുറന്നു കാണിക്കും. എൻഎസ്എസുമായോ എസ്എൻഡിപിയുമായോ കോൺഗ്രസിന് തർക്കമില്ല. 

സിപിഎം ലീഗിന്റെ പിന്നാലെ എത്ര തവണ നടന്നു. ലീഗിന്റെ മതേതര നിലപാടിന് എതിരായി നിന്നവരാണ് ഐഎൻഎൽ. ഐഎൻഎല്ലിനെ കക്ഷത്ത് വെച്ചിട്ട് ഗോവിന്ദൻ ഞങ്ങളെ മതേതരത്വം പഠിപ്പിക്കാൻ വരേണ്ടെന്നും സതീശൻ പറഞ്ഞു.
 

See also  ഉമ തോമസ് വെന്റിലേറ്ററിൽ തുടരുമെന്ന് മെഡിക്കൽ ബുള്ളറ്റിൻ; ശ്വാസകോശത്തിലെ ചതവ് ഗുരുതരം

Related Articles

Back to top button