Kerala

റോഡിലേക്ക് കയറി വന്ന മണിയൻപിള്ള രാജുവിന്റെ കാറിൽ വന്നിടിച്ച് ബൈക്ക്; സിസിടിവി ദൃശ്യങ്ങൾ പുറത്ത്

നടൻ മണിയൻ പിള്ള രാജുവിന്റെ കാറപകടത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത്. പ്രധാനപാതയിലേക്ക് വന്ന കാറിലേക്ക് അമിത വേഗതയിലെത്തിയ ബൈക്ക് ഇടിച്ചു കയറുന്നതാണ് ദൃശ്യങ്ങളിലുള്ളത്. റോഡിന്റെ ഒരുഭാഗത്തെ  90 ശതമാനം ഭാഗവും കാർ കയറിക്കഴിഞ്ഞ ശേഷമാണ് ബൈക്ക് അമിത വേഗതയിൽ വന്ന് കാറിന്റെ മുന്നിൽ ഇടിക്കുന്നത്

ബൈക്കിൽ നിന്ന് യുവാക്കൾ തെറിച്ചുവീഴുന്നതും ദൃശ്യങ്ങളിൽ കാണാം. അതേസമയം അപകടത്തിന് ശേഷം നടൻ കാർ നിർത്താതെ പോകുകയായിരുന്നു. എന്നാൽ ഹോൺ അടിച്ചാണ് വന്നതെന്നും അടുത്തെത്തിയപ്പോൾ കാർ ഇടിക്കുകയായിരുന്നുവെന്നും പരുക്കേറ്റ യുവാവ് പറയുന്നു

അപകടത്തിന് ശേഷം കുറച്ചുനേരം റോഡിൽ കിടന്നു. നാട്ടുകാരാണ് ആശുപത്രിയിൽ എത്തിച്ചതെന്നും യുവാവ് പറഞ്ഞു. കേസിൽ മണിയൻപിള്ള രാജുവിനെ ഇന്ന് അറസ്റ്റ് ചെയ്തിരുന്നു. നടനെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടു. അപകടമുണ്ടാക്കിയ കാർ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
 

See also  സനൂപ് ഡിപ്രഷനിലായിരുന്നുവെന്ന് ഭാര്യ; രാത്രി ഉറക്കമില്ല, മക്കളെ കെട്ടിപ്പിടിച്ച് കരയും

Related Articles

Back to top button