Movies

സ്പൈഡർമാൻ ബ്രാൻഡ് ന്യൂ ഡേ ഒടിടിയിലേക്ക്; ഒക്റ്റോബർ 6 മുതൽ വിഡിയോ സ്ട്രീം ചെയ്യും

ബോക്സ് ഓഫിസിൽ ചരിത്രം സൃഷ്ടിച്ച സ്പൈഡർമാൻ ബ്രാൻഡ് ന്യൂ ഡേ ഒടിടിയിലേക്ക്. ടോം ഹോളണ്ട് സ്പൈഡർമാനായി എത്തുന്ന സിനിമ ഒക്റ്റോബർ 6 മുതൽ ആമസോൺ പ്രൈം വിഡിയോ സ്ട്രീം ചെയ്യും. ആമസോണിൽ നിന്ന് പർച്ചേസ് ചെയ്തോ റെന്‍റിനോ സിനിമ കാണാൻ സാധിക്കും. ഒരു മാസത്തിനു ശേഷം നവംബർ 17ന് 4കെയുഎച്ച്ഡി, ബ്ലൂ റേ, ഡിവിഡി പതിപ്പുകൾ ലഭ്യമായേക്കും.

ഇക്കാര്യത്തിൽ സോണി ഔദ്യോഗികമായ അറിയിപ്പ് നൽകിയിട്ടില്ല. ഡിജിറ്റൽ ഒടിടി റിലീസ് അടുത്ത വർഷത്തേക്ക് നീളാനും സാധ്യതയുണ്ട്. സിനിമ ഇപ്പോഴും തിയെറ്ററുകളിൽ പ്രദർശിപ്പിക്കുന്നുണ്ട്.

2026 ജൂലൈയിലാണ് സിനിമ തിയെറ്ററിൽ റിലീസ് ചെയ്തത്. 950 മില്യൺ യുഎസ് ഡോളറാണ് ചിത്രം ഡൊമസ്റ്റിക് ബോക്സ് ഓഫിസിൽ നിന്ന് വാരിയത്. ഇന്ത്യയിൽ നിന്ന് മാത്രം 500 കോടി രൂപ സ്വന്തമാക്കിയിരുന്നു.

See also  65 കാരന്‍റെ കാമുകി 30 വയസുകാരി; മോശം കമൻ്റ്: മാളവികയുടെ വൈറൽ മറുപടി

Related Articles

Back to top button