Gulf

ഖുറിയാത്ത് സീ ഡോക്ക് പദ്ധതി 83% പൂർത്തിയായി

മസ്‌കറ്റ്: ഒമാന്റെ തലസ്ഥാനമായ മസ്‌കറ്റിലെ ഖുറിയാത്തിൽ നിർമ്മാണത്തിലിരിക്കുന്ന സീ ഡോക്ക് പദ്ധതി 83 ശതമാനം പൂർത്തിയായി. ഫിഷറീസ് ആന്റ് അഗ്രികൾച്ചറൽ റിസോഴ്‌സസ് മന്ത്രാലയത്തിന്റെ മേൽനോട്ടത്തിൽ നടക്കുന്ന ഈ പദ്ധതി, മേഖലയിലെ മത്സ്യബന്ധന മേഖലയ്ക്കും വിനോദസഞ്ചാരത്തിനും വലിയ ഉണർവ് നൽകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ആധുനിക സൗകര്യങ്ങളോടെയുള്ള വാട്ടർഫ്രണ്ട് വികസനം, മത്സ്യബന്ധന ബോട്ടുകൾക്ക് സുരക്ഷിതമായി നങ്കൂരമിടാനുള്ള സൗകര്യം, യാത്രാ ബോട്ട് ടെർമിനലുകൾ, വാണിജ്യ ഇടങ്ങൾ എന്നിവയെല്ലാം ഇതിന്റെ ഭാഗമാണ്. പദ്ധതി പൂർത്തിയാകുന്നതോടെ പ്രദേശവാസികൾക്കും സഞ്ചാരികൾക്കും ഒരുപോലെ പ്രയോജനകരമാകും. 2025 അവസാനത്തോടെ പദ്ധതിയുടെ നിർമ്മാണം പൂർത്തിയാകുമെന്നാണ് അധികൃതർ അറിയിച്ചിട്ടുള്ളത്.

 

 

The post ഖുറിയാത്ത് സീ ഡോക്ക് പദ്ധതി 83% പൂർത്തിയായി appeared first on Metro Journal Online.

See also  ആവശ്യക്കാരുടെ വര്‍ധനവ്: ദുബൈയില്‍ 10 ശതമാനംവരെ വാടക വര്‍ധിക്കും

Related Articles

Back to top button