Gulf

ഷാർജ ഭരണാധികാരി എമിറാത്തി കുടുംബങ്ങൾക്ക് മാന്യമായ ജീവിത ഗ്രാന്റ് പ്രഖ്യാപിച്ചു

ഷാർജ: സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന എമിറാത്തി കുടുംബങ്ങൾക്ക് സാമ്പത്തിക സഹായം നൽകുന്നതിനായി “മാന്യമായ ജീവിത ഗ്രാന്റ്” പദ്ധതിക്ക് ഷാർജ ഭരണാധികാരി ശൈഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി അംഗീകാരം നൽകി. ഷാർജയിലെ 3,162 കുടുംബങ്ങൾക്കാണ് ഇതിന്റെ പ്രയോജനം ലഭിക്കുക.

ഈ പദ്ധതി പ്രകാരം, ഈ കുടുംബങ്ങളുടെ പ്രതിമാസ വരുമാനം 17,500 ദിർഹമാക്കി ഉയർത്തുകയാണ് ലക്ഷ്യം. ഇതിനായി ഷാർജ സോഷ്യൽ സർവീസസ് ഡിപ്പാർട്ട്മെന്റിന് പ്രതിവർഷം 134 മില്യൺ ദിർഹം അധികമായി അനുവദിക്കും. സെപ്റ്റംബർ മുതൽ ഈ തുക കുടുംബങ്ങൾക്ക് വിതരണം ചെയ്തു തുടങ്ങും.

 

അൽ റുവൈദാത്തിൽ പുതിയ “സോഷ്യൽ കെയർ കോംപ്ലക്‌സ്” നിർമ്മിക്കാനുള്ള പദ്ധതിയും ഷാർജ ഭരണാധികാരി പ്രഖ്യാപിച്ചു. വനിതാ കേന്ദ്രം, വയോജന സംരക്ഷണ കേന്ദ്രം, മാനസികാരോഗ്യ കേന്ദ്രം, കുട്ടികൾക്കുള്ള സംരക്ഷണ കേന്ദ്രം തുടങ്ങിയ വിവിധ സൗകര്യങ്ങൾ ഉൾക്കൊള്ളുന്ന 140,000 ചതുരശ്ര മീറ്റർ വിസ്തൃതിയുള്ള ഒരു സംയോജിത സമുച്ചയമായിരിക്കും ഇത്. ആരാധനാലയവും ജിംനേഷ്യവും ഉൾപ്പെടെയുള്ള വിനോദ സൗകര്യങ്ങളും ഇവിടെയുണ്ടാകും.

The post ഷാർജ ഭരണാധികാരി എമിറാത്തി കുടുംബങ്ങൾക്ക് മാന്യമായ ജീവിത ഗ്രാന്റ് പ്രഖ്യാപിച്ചു appeared first on Metro Journal Online.

See also  സൗദിയില്‍ ചെറിയ പെരുന്നാള്‍ അവധി 20ന് തുടങ്ങും

Related Articles

Back to top button