Education

പഠിക്കാത്തവർക്ക് പണി വരുന്നു; ഓൾ പാസ് സമ്പ്രദായം അവസാനിക്കുന്നു; നിര്‍ണായക മാറ്റവുമായി കേന്ദ്രം


പഠിക്കുന്ന കുട്ടികളും പഠിക്കാത്ത കുട്ടികളും ജയിക്കുന്ന കാലം അവസാനിക്കുന്നു. എട്ടാം ക്ലാസ് വരയെുള്ള കുട്ടികള്‍ക്ക് ഓള്‍ പാസ് നല്‍കണമെന്ന നയം കേന്ദ്ര സര്‍ക്കാര്‍ മാറ്റി. ഇതുമായി ബന്ധപ്പെട്ട നോ ഡിറ്റന്‍ഷന്‍ നയത്തിലാണ് മാറ്റം വരുത്താന്‍ തീരുമാനിച്ചത്. 1 മുതല്‍ 8 വരെയുള്ള ക്ലാസുകളിലെ പ്രാഥമിക വിദ്യാഭ്യാസം പൂര്‍ത്തിയാകുന്നതുവരെ ഒരു വിദ്യാര്‍ത്ഥിയെയും പരാജയപ്പെടുത്താനോ സ്‌കൂളില്‍ നിന്ന് പുറത്താക്കാനോ പാടില്ലെന്നായിരുന്നു ചട്ടം. പുതിയ നയം അനുസരിച്ച് പഠിപ്പില്‍ മികവ് പുലര്‍ത്താത്ത കുട്ടികളെ അഞ്ച്, എട്ട് ക്ലാസുകളില്‍വെച്ച് പരാജയപ്പെടുത്താമെന്നും നിലവാരം ഉയരും വരെ ഈ രണ്ട് ക്ലാസ്സുകൡ നിന്നും പ്രൊമോഷന്‍ നല്‍കേണ്ടെന്നുമാണ് തീരുമാനം. കേന്ദ്ര സര്‍ക്കാര്‍ നേരിട്ട് നടത്തുന്ന സൈനിക് സ്‌കൂള്‍, കേന്ദ്ര, നവോദ്യാല വിദ്യാലയങ്ങളിലായിരിക്കും ഇത് ആദ്യം നടപ്പാക്കുക. മൂവായിരം സ്‌കൂളുകളില്‍ ഇത് നടപ്പാക്കാന്‍ തീരുമാനിച്ചതായി കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു.  

See also  കാശിനാഥൻ : ഭാഗം 30

Related Articles

Back to top button