Gulf

സൗദി ഗ്രാൻഡ് മുഫ്തി ഷെയ്ഖ് അബ്ദുൽ അസീസ് അൽ ഷെയ്ഖ് അന്തരിച്ചു

സൗദി ഗ്രാൻഡ് മുഫ്തി ഷെയ്ഖ് അബ്ദുൽ അസീസ് അൽ ഷെയ്ഖ് അന്തരിച്ചു. 82 വയസ്സ് ആയിരുന്നു. ഉന്നത പണ്ഡിത സഭ ചെയർമാൻ, ഫത്വ കമ്മിറ്റി പ്രസിഡൻറ്, മുസ്ലിം വേൾഡ് ലീഗ് സുപ്രീം കൗൺസിൽ മേധാവി തുടങ്ങിയ സ്ഥാനങ്ങളും വഹിച്ചിരുന്നു. ഖബറടക്കം ഇന്ന് വൈകുന്നേരം റിയാദിലെ ഇമാം തുർക്കി ബിൻ അബ്ദുല്ല പള്ളിയിൽ നടക്കും. 

മുസ്ലിം ലോകത്തിന് തന്നെ കനത്ത നഷ്ടമാണ് ഗ്രാൻഡ് മുഫ്തിയുടെ മരണത്തിലൂടെ ഉണ്ടായതെന്ന് സൗദി റോയൽ കോർട്ട് പറഞ്ഞു. മരണത്തിൽ സൽമാൻ രാജാവും, കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരനും അനുശോചിച്ചു. 

ഷെയ്ഖ് അബ്ദുൽ അസീസ് ഇബ്ൻ ബാസിന്റെ മരണ ശേഷം 1999ൽ ഫഹദ് രാജാവ് ആണ് ഷെയ്ഖ് അബ്ദുൽ അസീസ് ആല് ശൈഖിനെ ഗ്രാൻഡ് മുഫ്തിയായി നിയമിച്ചത്. ഹജ്ജ് വേളയിൽ ഏറ്റവും കൂടുതൽ അറഫാ പ്രസംഗം നടത്തിയ പണ്ഡിതൻ എന്ന നിലയിലും ശ്രദ്ധേയനായ പണ്ഡിതനാണ് ഷെയ്ഖ് അബ്ദുൽ അസീസ് അൽ ഷെയ്ഖ്.

See also  ‘യു ആര്‍ ദ മോസ്റ്റ് ബ്യൂട്ടിഫുള്‍ തിംങ്’; അധികാരത്തിന്റെ 19ാം വാര്‍ഷികത്തില്‍ ഭാര്യയുടെ പിന്തുണയെ പ്രകീര്‍ത്തിച്ച് ശൈഖ് മുഹമ്മദ്

Related Articles

Back to top button