Kerala

ഇ ശ്രീധരന് ഒരു ചുമതലയും നൽകിയിട്ടില്ലെന്ന് ഹൈ സ്പീഡ് റെയിൽ കോർപറേഷൻ

കേരളത്തിൽ അതിവേഗ റെയിൽപാത പണിയുമെന്ന വാഗ്ദാനവുമായി മുന്നോട്ടുപോകുന്ന ഇ ശ്രീധരന് തിരിച്ചടി. അതിവേഗ റെയിൽ പാത പദ്ധതിയുമായി ബന്ധപ്പെട്ട് ശ്രീധരന് ഒരു ചുമതലയും നൽകിയിട്ടില്ലെന്ന് നാഷണൽ ഹൈ സ്പീഡ് റെയിൽ കോർപ്പറേഷൻ വ്യക്തമാക്കി. റെയിൽവേ മന്ത്രാലയത്തിന് നൽകിയ വിവരാവകാശ അപേക്ഷയിലാണ് അതിവേഗ റെയിൽ മന്ത്രാലയം ഇത്തരത്തിൽ മറുപടി നൽകിയത്.

2023 ജൂൺ മുതൽ 2026 ഫെബ്രുവരി ആറ് വരെയുള്ള കാലയളവിൽ ശ്രീധരനെ കേരളത്തിലെ ഒരു പദ്ധതിയിലും ചുമതലപ്പെടുത്തിയിട്ടില്ല എന്നാണ് വിവരാവകാശ മറുപടിയിൽ പറയുന്നത്. പദ്ധതികൾ വിലയിരുത്തുന്നതിനോ ഉപദേശം നൽകുന്നതിനോ ശ്രീധരനെ ചുമതലപ്പെടുത്തിയിട്ടില്ല എന്നും വിവരാവകാശ മറുപടിയിൽ പറയുന്നു.

ഇതോടെ കേന്ദ്ര അനുമതിയും, ഹൈ സ്പീഡ് റെയിൽ കോർപറേഷന്റെയും അനുമതിയില്ലാതെ ശ്രീധരൻ ഓഫീസ് തുറന്നത് എന്തിനാണ് എന്ന ചോദ്യമാണ് ഉയരുന്നത്. നേരത്തെ റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവും ശ്രീധരന്റെ ചുമതലയെക്കുറിച്ച് കൃത്യമായ മറുപടി നൽകാതെ ഒഴിഞ്ഞുമാറിയിരുന്നു. രാജ്യസഭയിൽ എംപിമാരായ ഹാരിസ് ബീരാനും ജോൺ ബ്രിട്ടാസും ഉന്നയിച്ച ചോദ്യത്തിനായിരുന്നു അശ്വിനി വൈഷ്ണവ് വ്യക്തതയില്ലാത്ത മറുപടി നൽകി ഒഴിഞ്ഞുമാറിയത്.

See also  മന്ത്രി കെ. കൃഷ്ണൻകുട്ടിക്കെതിരെ മാത്യു കുഴൽനാടൻ

Related Articles

Back to top button