Gulf

ദുബൈ എയർ ഷോയിൽ വ്യോമാഭ്യാസത്തിനിടെ ഇന്ത്യയുടെ തേജസ് വിമാനം തകർന്നുവീണു; പൈലറ്റ് മരിച്ചു

ദുബൈ എയർഷോയിൽ വ്യോമാഭ്യാസത്തിനിടെ ഇന്ത്യയുടെ തേജസ് യുദ്ധവിമാനം തകർന്നുവീണു. ആദ്യ റൗണ്ട് അഭ്യാസ പ്രകടനം പൂർത്തിയാക്കിയതിന് തൊട്ടുപിന്നാലെയാണ് അപകടം. പൈലറ്റ് അപകടത്തിൽ മരിച്ചു

സംഘമായുള്ള പ്രകടനത്തിന് ശേഷം ഒറ്റയ്ക്കുള്ള പ്രകടനം നടത്തുന്നതിനിടെ ഒരു വിമാനം തകരുകയായിരുന്നു. മുകളിലേക്ക് പറന്ന് കരണം മറിഞ്ഞ വിമാനം നേരെ താഴേക്ക് പതിച്ചു. ഇതേ തുടർന്ന് എയർഷോ താത്കാലികമായി നിർത്തി. 

ദുബൈ സമയം ഉച്ചയ്ക്ക് 2.10നാണ് അപകടം. വിമാനം തകർന്നുവീണതോടെ വൻ അഗ്നിഗോളവും പിന്നാലെ കറുത്ത പുകയും ഉയർന്നു. രണ്ട് വർഷത്തിലൊരിക്കലാണ് ദുബൈയിൽ വിവിധ രാജ്യങ്ങളിൽ നിന്നുള്ള യുദ്ധവിമാനങ്ങൾ പങ്കെടുക്കുന്ന എയർ ഷോ നടക്കാറുള്ളത്.
 

See also  യുഎഇ പ്രവാസികൾക്ക് ബാങ്ക് അക്കൗണ്ടില്ലാതെ കുറഞ്ഞ ചെലവിൽ വിദേശത്തേക്ക് പണമയക്കാം: അറിയേണ്ടതെല്ലാം

Related Articles

Back to top button