National

സാൻഫ്രാൻസിക്‌സോ-മുംബൈ എയർ ഇന്ത്യ വിമാനത്തിൽ സാങ്കേതിക തകരാർ; യാത്രക്കാരെ പുറത്തിറക്കി

സാൻഫ്രാൻസിസ്‌കോയിൽ നിന്ന് കൊൽക്കത്ത വഴി മുംബൈയിലേക്ക് വന്ന എയർ ഇന്ത്യ വിമാനത്തിൽ സാങ്കേതിക തകരാർ. ചൊവ്വാഴ്ച പുലർച്ചെയാണ് സംഭവം. കൊൽക്കത്ത സുഭാഷ് ചന്ദ്രബോസ് രാജ്യാന്തര വിമാനത്താവളത്തിൽ എത്തിയപ്പോൾ ഇടതുവശത്തുള്ള എൻജിനിൽ തകരാർ കണ്ടെത്തുകയായിരുന്നു

യാത്രക്കാരെ പുറത്തിറക്കി ഉടൻ വിമാനം പരിശോധിച്ചു. ഇതേ തുടർന്ന് മുംബൈയിലേക്കുള്ള യാത്ര വൈകുകയും ചെയ്തു. എഐ 180 എന്ന വിമാനത്തിലാണ് തകരാർ കണ്ടത്. പുലർച്ചെ 12.45നാണ് വിമാനം സാൻഫ്രാൻസിസ്‌കോയിൽ നിന്ന് കൊൽക്കത്തയിൽ എത്തിയത്

5.20ന് യാത്രക്കാരോട് വിമാനത്തിൽ നിന്ന് പുറത്തിറങ്ങാൻ നിർദേശിക്കുകയായിരുന്നു. വിമാനത്തിന്റെ സുരക്ഷ കണക്കിലെടുത്താണ് തീരുമാനമെന്ന് ക്യാപ്റ്റൻ അറിയിച്ചു.

See also  120 കി.മീ. റേഞ്ച് ഫുള്‍ ചാര്‍ജിന് അര മണിക്കൂര്‍ മാത്രം; കിടിലന്‍ ഇലക്ട്രിക് സ്‌കൂട്ടറുമായി ഇമോബി

Related Articles

Back to top button