Gulf

ദുബൈയില്‍നിന്നും റിയാദിലേക്കു പറക്കാന്‍ 239 ദിര്‍ഹത്തിന് ടിക്കറ്റുമായി ഫ്‌ളൈനാസ്

അബുദാബി: പ്രമുഖ വിമാനകമ്പനിയായ ഫ്‌ളൈനാസ് കുറഞ്ഞ ചെലവില്‍ യുഎഇക്കും സഊദിക്കും ഇടയില്‍ സര്‍വിസുകള്‍ പ്രഖ്യാപിച്ചു.

യുഎഇ നഗരങ്ങളായ അബുദാബി, ദുബൈ, ഷാര്‍ജ തുടങ്ങിയ നഗരങ്ങളെ സഊദിയിലെ റിയാദ്, ജിദ്ദ, മദീന നഗരങ്ങളുമായി കൂട്ടിയിണക്കുന്ന സര്‍വിസുകളാണ് കമ്പനി പ്രഖ്യാപിച്ചിരിക്കുന്നത്. സെപ്റ്റംബര്‍ ഒന്നുമുതലാണ് ഫ്‌ളൈനാസിന്റെ ഏറ്റവും ചെലവ് കുറഞ്ഞ വിമാന ടിക്കറ്റുകള്‍ ലഭ്യമാവുക.

ഫ്‌ളൈനാസ് പ്രഖ്യാപിച്ചിരിക്കുന്ന നിരക്കുകളില്‍ ഏറ്റവും കുറവ് ദുബൈ വേള്‍ഡ് സെന്‍ട്രലില്‍നിന്ന് റിയാദിലേക്കുള്ളതാണ്. ഈ റൂട്ടില്‍ പറക്കാന്‍ 239 ദിര്‍ഹം മതി. ജിദ്ദയിലേക്കാണെങ്കില്‍ ഇത് 365 ദിര്‍ഹമാവും. അബുദാബിയില്‍നിന്നും ഷാര്‍ജയില്‍നിന്നും മദീനയിലേക്കുള്ള ടിക്കറ്റാണെങ്കില്‍ നല്‍കേണ്ടത് വെറും 249 ദിര്‍ഹം. എന്തായാലും ഈ റൂട്ടില്‍ ഫ്‌ളൈനാസ് പ്രഖ്യാപിച്ചിരിക്കുന്ന സ്വപ്‌നതുല്യമായ നിരക്കു കുറവ് യാത്രക്കാരെ കൂട്ടത്തോടെ വിമാനങ്ങളിലേക്കു എത്തിക്കുമെന്നാണ് കമ്പനി പ്രതീക്ഷിക്കുന്നത്.

See also  ഇസ്രായേൽ ഇറാനിൽ നടത്തിയ ആക്രമണത്തെ കുവൈറ്റ് ശക്തമായി അപലപിച്ചു

Related Articles

Back to top button