Gulf

ഗൾഫ് മേഖലയിൽ എസ് എസ് എൽ സി, പ്ലസ് ടു പരീക്ഷകൾ മാറ്റിവെച്ചു

പശ്ചിമേഷ്യയിലെ സംഘർഷം കണക്കിലെടുത്ത് ഗൾഫ് മേഖലയിൽ എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകൾ മാറ്റിവെച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കുമെന്ന് മന്ത്രി വി ശിവൻകുട്ടി വ്യക്തമാക്കി. പ്ലസ് ടുവിലെ 5,6,7 തിയതികളിലെ പരീക്ഷകൾക്കാണ് മാറ്റം.

കേരളത്തിലെ എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകൾക്ക് മാറ്റമുണ്ടാകില്ല. ഗൾഫിൽ പിന്നീട് പ്രത്യേകം ചോദ്യപ്പേപ്പർ വെച്ച് പരീക്ഷ നടത്താനാണ് ആലോചിക്കുന്നത്. സാധാരണ കേരളത്തിൽ നടക്കുന്ന അതേ ദിവസം തന്നെയാണ് ഗൾഫിലെ സ്‌കൂളുകളിലും പരീക്ഷ നടക്കാറുള്ളത്.

മെയ് മൂന്നാം വാരത്തിന് മുൻപ് എസ് എസ് എൽ സി ഫലപ്രഖ്യാപനം ഉണ്ടാകുമെന്നും ഫലപ്രഖ്യാപനം കഴിഞ്ഞ ഉടനെ പ്ലസ് വണിന് അപേക്ഷിക്കാൻ ഉള്ള സൗകര്യം ഉറപ്പാക്കുമെന്നും വിദ്യാഭ്യാസ മന്ത്രി അറിയിച്ചു

See also  അബുദാബി രാജ്യാന്തര പുസ്തകമേള: 99 ശതമാനം പവലിയനുകളും ബുക്ക് ചെയ്യപ്പെട്ടതായി എഎല്‍സി

Related Articles

Back to top button