National

ദേവിയും ദേവനും വിളിച്ചു; ‘മോക്ഷം’ പ്രാപിക്കാൻ വിഷം കഴിച്ച നാല് പേർ ഹോട്ടൽ മുറിയിൽ മരിച്ച നിലയിൽ

തിരുവണ്ണാമല: സ്വകാര്യ ഹോട്ടലില്‍ കുടുംബത്തിലെ മൂന്ന് പേര്‍ ഉള്‍പ്പെടെ നാല് പേർ മരിച്ച നിലയില്‍. ചെന്നൈയിലെ വ്യാസര്‍പാഡി നിവാസികളായ ശ്രീ മഹാകാല വ്യാസര്‍ (40), കെ. രുക്മണി പ്രിയ (45), കെ. ജലന്ധരി (17), മുകുന്ദ് ആകാശ് കുമാര്‍ (12) എന്നിവരാണ് മരിച്ചത്. തിരുവണ്ണാമലയിലെ കാര്‍ത്തിക ദീപം തെളിക്കല്‍ ചടങ്ങില്‍ പങ്കെടുത്ത ഇവർ ‘മോക്ഷം’ പ്രാപിക്കുമെന്ന വിശ്വാസത്താല്‍ വിഷം കഴിച്ചുമരിച്ചെന്നാണ് റിപ്പോര്‍ട്ട്.

വെള്ളിയാഴ്ച ഉച്ചയ്ക്ക് ലോഡ്ജില്‍ മുറിയെടുത്ത ഇവരെ ഇന്നലെയാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്. മരണവുമായി ബന്ധപ്പെട്ട ഒരു വീഡിയോ ഇവരുടെ മൊബൈലില്‍നിന്ന് കണ്ടെടുത്തു. ദേവിയും ദേവനും വിളിച്ചതിനാല്‍ തിരുവണ്ണാമലയില്‍ വീണ്ടുമെത്തിയെന്നാണു ഫോണിലെ വിഡിയോയില്‍ പറയുന്നത്.

See also  12 ലക്ഷം വരെ ആദായ നികുതിയില്ല; വൻ പ്രഖ്യാപനവുമായി ധനമന്ത്രി, കരഘോഷം മുഴക്കി ഭരണപക്ഷം

Related Articles

Back to top button