Kerala

ആരാണ് കൊറിയൻ സുഹൃത്ത്; ചോറ്റാനിക്കരയിലെ 16കാരിയുടെ ആത്മഹത്യക്ക് പിന്നിലെ കാരണമെന്താണ്

ചോറ്റാനിക്കരയിലെ 16കാരിയുടെ ആത്മഹത്യക്ക് പിന്നിലെ കാരണം ഇതുവരെ കണ്ടെത്താനാകാതെ സ്‌കൂൾ അധികൃതരും പോലീസും. രാവിലെ വീട്ടിൽ നിന്ന് സ്‌കൂളിലേക്ക് പോയ കുട്ടിയെ വീടിന് സമീപത്തുള്ള കരിങ്കൽ ക്വാറിയിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. തിരുവാങ്കുളം കക്കാട് കിണറ്റിങ്കൽ പറമ്പിൽ മഹേഷിന്റെയും രമ്യയുടെയും മകൾ ആദിത്യയാണ് മരിച്ചത്

ഇൻസ്റ്റഗ്രാമിൽ പരിചയപ്പെട്ട കൊറിയൻ സുഹൃത്തിന്റെ മരണത്തിൽ മനംനൊന്ത് മരിക്കുന്നുവെന്നാണ് കുട്ടിയുടെ ആത്മഹത്യാ കുറിപ്പ്. മരണം നടന്ന് ഒരാഴ്ചക്ക് ശേഷവും കുട്ടിയുടെ ഫോൺ പോലീസ് പരിശോധിച്ചിട്ടില്ല. കൊറിയൻ സുഹൃത്തിന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ട് വ്യാജമാണോ എന്നാണ് സംശയം

ഈ അക്കൗണ്ടിൽ ആകെ 12 ഫോളോവേഴ്‌സ് മാത്രമാണുള്ളതെന്ന് അധ്യാപകർ പറയുന്നു. ഇത്തരം പ്രണയച്ചതിയിൽ കൂടുതൽ കുട്ടികൾ ഉൾപ്പെട്ടിട്ടുണ്ടോയെന്നും അധ്യാപകർക്ക് ആശങ്കയുണ്ട്.
 

See also  ലഹരി കിട്ടിയില്ല: കണ്ണൂർ സെൻട്രൽ ജയിലിൽ തടവുകാരന്റെ പരാക്രമം, കൈ മുറിച്ചു, തല കമ്പിയിൽ ഇടിച്ച് പൊട്ടിച്ചു

Related Articles

Back to top button