Kerala

പാലക്കാട് ടെമ്പോയും ഓട്ടോറിക്ഷയും കൂട്ടിയിടിച്ചു; ഡയാലിസിസ് കഴിഞ്ഞ് മടങ്ങിയ രോഗി മരിച്ചു

പാലക്കാട് വാണിയംകുളത്ത് ടെമ്പോ ലോറി ഓട്ടോറിക്ഷയിലിടിച്ച് ഡയാലിസിസ് രോഗി മരിച്ചു. മായന്നൂർ പൂളക്കൽ വീട്ടിൽ പത്മാവതി (64)യാണ് മരിച്ചത്. ഇന്നലെ

അർധരാത്രിയായിരുന്നു അപകടം. വാണിയംകുളത്തെ സ്വകാര്യ ആശുപത്രിയിൽ നിന്നും ഡയാലിസിസ് കഴിഞ്ഞ് മായന്നൂരിലെ വീട്ടിലേക്ക് ഓട്ടോറിക്ഷയിൽ പോകുന്നതിനിടെയാണ് അപകടമുണ്ടായത്.

തമിഴ്‌നാട് രജിസ്‌ട്രേഷനുള്ള ലോറി ഓട്ടോറിക്ഷയിൽ ഇടിക്കുകയായിരുന്നു. അപകടത്തെ തുടർന്ന് ചികിത്സയിലായിരുന്ന പത്മാവതി ഇന്ന് പുലർച്ചെയാണ് മരിച്ചത്. ഓട്ടോറിക്ഷയിൽ ഉണ്ടായിരുന്ന മക്കൾ പ്രസീജ, മരുമകൻ അയ്യപ്പദാസ് എന്നിവർക്കും പരുക്കേറ്റു

The post പാലക്കാട് ടെമ്പോയും ഓട്ടോറിക്ഷയും കൂട്ടിയിടിച്ചു; ഡയാലിസിസ് കഴിഞ്ഞ് മടങ്ങിയ രോഗി മരിച്ചു appeared first on Metro Journal Online.

See also  രാംനാരായണന്റെ കുടുംബത്തിന് 30 ലക്ഷം രൂപ നൽകാൻ മന്ത്രിസഭാ യോഗ തീരുമാനം

Related Articles

Back to top button