Kerala

വൈക്കം സി ഐ ഷമീർഖാന് സസ്പെൻഷൻ

കോട്ടയം: കൈക്കൂലിക്കേസിൽ പിടിയിലായ വൈക്കം സി ഐ ഷമീർഖാന് സസ്പെൻഷൻ. അന്വേഷണ വിധേയമായാണ് സസ്പെൻഡ് ചെയ്ത്. യു.പി.ഐ ആപ്പുകളും ഡിജിറ്റൽ സംവിധാനങ്ങളും ഉപയോഗിച്ച് കൈക്കൂലി വാങ്ങിയതിന് പിന്നാലെ ഷമീർഖാൻ നിർബന്ധിത അവധിയിൽ പ്രവേശിച്ചിരുന്നു. വൈക്കം സി ഐ ചുമതല ഏറ്റെടുത്ത് ഒരു മാസത്തിനുള്ളിൽ ഏകദേശം രണ്ട് ലക്ഷത്തിലധികം രൂപ കൈക്കൂലിയ വാങ്ങിയെന്നാണ് കണ്ടെത്തൽ.

വിജിലൻസ് നടത്തിയ രഹസ്യ അന്വേഷണത്തിൽ പണം വാങ്ങിയതിന്റെ രേഖകളും കണ്ടെത്തി. ഒരു ഇതര സംസ്ഥാനക്കാരന്റെ പേരിൽ എടുത്ത ബാങ്ക് അക്കൗണ്ടും ഗൂഗിൾ പേയും ഉപയോഗിച്ച് ആയിരുന്നു സിഐ പണം വാങ്ങിയിരുന്നത്. ഈ തെളിവുകളുടെ അടിസ്ഥാനത്തിലാണ് വിജിലൻസ് അന്വേഷണം നടത്തുന്നത്. പ്രഥമദൃഷ്ട്യാ കുറ്റം കണ്ടെത്തിയ സാഹചര്യത്തിൽ തുടർനടപടികളിലേക്ക് കടക്കാൻ വിജിലൻസ് തീരുമാനിച്ചു. ഇതിന്റെ ഭാഗമായി ഡിജിപിക്ക് റിപ്പോർട്ട് നൽകിയിരുന്നു. പിന്നാലെ എസ്പിയും റിപ്പോർട്ട് കൈമാറിയിരുന്നു. ശാസ്ത്രീയ തെളിവുകൾ കേസിൽ നിർണായകമായതിനാൽ ഇക്കാര്യം കണ്ടെത്താനുള്ള ശ്രമങ്ങൾ വിജിലൻസ് തുടരുകയാണ്.

See also  റിപ്പോർട്ടർ ചാനൽ കമ്പനിക്ക് 56 കോടി രൂപയുടെ ജിഎസ്ടി നോട്ടിസ് അയക്കാൻ നീക്കം

Related Articles

Back to top button