Gulf
റിയാദ് ആക്രമണത്തിന് പിന്നാലെ സൻആയിൽ ഹൂതികളുടെ മിസൈൽ ലോഞ്ചറുകൾ തകർത്ത് അറബ് സഖ്യസേന

റിയാദ് / സൻആ: സൗദി അറേബ്യൻ തലസ്ഥാനമായ റിയാദിന് നേരെ ഹൂതി വിമതർ നടത്തിയ ബാലിസ്റ്റിക് മിസൈൽ ആക്രമണ നീക്കം അറബ് സഖ്യസേന വിജയകരമായി തകർത്തു. തുടർന്ന് ഇതിന് തിരിച്ചടിയായി യമൻ തലസ്ഥാനമായ സൻആയിലുള്ള ഹൂതികളുടെ മിസൈൽ ലോഞ്ചറുകളും താവളങ്ങളും സഖ്യസേന വ്യോമാക്രമണത്തിൽ തകർത്തതായി വക്താവ് അറിയിച്ചു.
സൗദി വ്യോമപ്രതിരോധ സേന റിയാദിന് മുകളിൽ വെച്ച് തന്നെ ഹൂതി മിസൈൽ തകർത്തതിനെ തുടർന്ന് വൻ വൻ ദുരന്തമാണ് ഒഴിവായത്. ഇതിനുശേഷമാണ് മിസൈൽ വിക്ഷേപിക്കാൻ ഉപയോഗിച്ച സൻആയിലെ കേന്ദ്രങ്ങൾ കണ്ടെത്തി ആക്രമണം നടത്തിയത്.
സാധാരണക്കാരെയും ജനവാസ മേഖലകളെയും ലക്ഷ്യമിട്ടുള്ള ഹൂതികളുടെ ആക്രമണങ്ങൾക്കെതിരെ കർശനമായ പ്രത്യാക്രമണ നടപടികൾ തുടർന്നും ഉണ്ടാകുമെന്ന് അറബ് സഖ്യസേന വ്യക്തമാക്കി. അന്താരാഷ്ട്ര നിയമങ്ങൾ പാലിച്ചാണ് സൈനിക നടപടികൾ പൂർത്തിയാക്കിയതെന്നും സഖ്യസേന അറിയിച്ചു.



