Gulf

ഒമാനില്‍ മഴ തുടരുന്നു; പുറത്തിറങ്ങുന്നതിന് മാര്‍ഗ നിര്‍ദേശം

മസ്‌കത്ത്: രണ്ട് ദിവസമായി ഒമാനില്‍ തുടരുന്ന മഴക്ക് ഇനിയും ശമനമായില്ല. ഒമാന്റെ വടക്കന്‍ ഗവര്‍ണറേറ്റുകളിലാണ് മഴ ഇപ്പോഴും ശക്തമാകുന്നത്.

വടക്ക്, തെക്ക് ബാത്തിന, മസ്‌കറ്റ്, വടക്ക്, തെക്ക് ശര്‍ഖിയ, അല്‍ വുസ്ത, ദാഖിലിയ തുടങ്ങിയ ഗവര്‍ണറേറ്റിന്റെ വിവിധ ഭാഗങ്ങളില്‍ മഴക്ക് ശമനമാകുന്നു. ബുറൈമി, ദോഫാര്‍ ഗവര്‍ണറേറ്റിന്റെ വിവിധ ഭാഗങ്ങളിലും നേരിയ മഴ ലഭിച്ചേക്കും എന്നാണ് കാലാവസ്ഥ നീരീക്ഷകേന്ദ്രം നല്‍കുന്ന മുന്നറിയിപ്പ്.

മാനം തെളിഞ്ഞതിനാല്‍ പല ഗവര്‍ണറേറ്റുകളില്‍ നാഷനല്‍ സെന്റര്‍ ഫോര്‍ എമര്‍ജന്‍സി മാനേജ്മെന്റിന്റെ പ്രവര്‍ത്തനം അവസാനിപ്പിച്ചതായി അധികൃതര്‍ അറിയിച്ചിട്ടുണ്ട്. വലിയ മഴയ്ക്ക് ശമനം ആയെങ്കില്‍ . 20 മുതല്‍ 50 മില്ലിമീറ്റര്‍ വരെ മഴ ലഭിച്ചേക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നല്‍കിയ മുന്നറിയിപ്പില്‍ പറയുന്നു. ചെറിയ രീതിയില്‍ കാറ്റ് വീശാനും സാധ്യതയുണ്ട്.

 

 

The post ഒമാനില്‍ മഴ തുടരുന്നു; പുറത്തിറങ്ങുന്നതിന് മാര്‍ഗ നിര്‍ദേശം appeared first on Metro Journal Online.

See also  ഖത്തര്‍ ദേശീയ ദിനം; യുഎഇ ഭരണാധികാരികള്‍ ആശംസകള്‍ അറിയിച്ചു

Related Articles

Back to top button